വീട് വാങ്ങാനെന്ന വ്യാജേന മോഷണം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

വൈക്കം: വീട് വാങ്ങാനെന്ന വ്യാജേന വീടുകളില്‍ മോഷണം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര സ്വദേശിനി അഞ്ചു ബോബി (38), രണ്ടാം ഭര്‍ത്താവ് ആലപ്പുഴ സ്വദേശി കണ്ണന്‍ (കൃഷ്ണപ്രസാദ് -35) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം രണ്ടരവയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. സ്ഥലം വാങ്ങാനെന്ന വ്യാജേന വീടും പരിസരവും മുറികളും സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്നീട് മോഷണം നടത്തുകയുമാണ് രീതി. വൈക്കം പുളിഞ്ചുവട്ടിലെ മിഥുലാലയത്തില്‍ പത്മജയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ അടുത്തുള്ള വീടുകളിലെല്ലാം സന്ദര്‍ശനം നടത്തി അവരുമായി ലോഹ്യത്തിലായി. സ്വന്തമായി വസ്തുവാങ്ങാനാണെന്ന വ്യാജേന ഓരോ വീടുകളിലത്തെി വീട്ടുകാരുമായി കൂടുതല്‍ അടുപ്പം കാണിക്കും. തുടര്‍ന്ന് ഉടമസ്ഥന്‍െറ വീട്ടിലെ ബാത്റൂമില്‍ പോകാനെന്ന വ്യാജേന വീടിനകത്ത് കയറി മുറികളടക്കം നിരീക്ഷിച്ചശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വീട്ടമ്മയെ തന്ത്രപരമായി മാറ്റും. ഇങ്ങനെ സമീപത്തെ എല്‍.ഐ.സി ജീവനക്കാരായ രാജമ്മയുടെ വീട്ടില്‍നിന്ന് 9000 രൂപയും മുക്കാല്‍ പവന്‍െറ കമ്മലും വീട്ടുകാര്‍ അറിയാതെ മോഷ്ടിച്ചു. അതുപോലെ വീട്ടുടമസ്ഥയുടെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ ജിമിക്കി, മൂക്കുത്തി, സ്റ്റഡ് എന്നിവയും അപഹരിച്ചു. പുളിഞ്ചുവട്ടിലെ തന്നെ പിള്ളേച്ചന്‍സ് എന്ന സ്ഥാപനത്തിന്‍െറ ഉടമ ശിവപ്രസാദിന്‍െറ വീട്ടില്‍കയറി നവരത്നക്കല്ല് പതിച്ച വജ്രമോതിരം (ഒരു ലക്ഷം രൂപയോളം വിലവരുന്ന) കൈക്കലാക്കുകയും ചെയ്തു. ഇതു മനസ്സിലാക്കിയ വീട്ടുടമസ്ഥന്‍ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും വിറ്റുപോയെന്ന് പറഞ്ഞ് മോതിരം തിരികെ നല്‍കിയില്ല. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.