കാറ്റില്‍ വ്യാപക കൃഷിനാശം

കൂട്ടിക്കല്‍: മഴയോടൊപ്പം കാറ്റ് താണ്ഡവമാടി മലയോരമേഖലയില്‍ വ്യാപക കൃഷിനാശം. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയാര്‍, വള്ളക്കടവ്, മുണ്ടപ്പള്ളി മേഖലകളില്‍ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശമാണ് വിതച്ചത്. കാറ്റില്‍ ഏക്കറുകണക്കിന് കൃഷികളാണ് നഷ്ടപ്പെട്ടത്. വന്‍ മരങ്ങള്‍ കടപുഴകി അഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് റബര്‍ മരങ്ങള്‍, ആഞ്ഞിലി, പ്ളാവ്, മഹാഗണി, തേക്ക് തുടങ്ങിയവ നിലംപൊത്തി. വാഴ, ഗ്രാമ്പു, വാഴ, കുരുമുളക് കൃഷികളും കാറ്റില്‍ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വൈദ്യുതി വകുപ്പിനും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. 11കെ.വി പോസ്റ്റുകളും മറ്റു നിരവധി കോണ്‍ക്രീറ്റ് പോസ്റ്റുകളും കാറ്റില്‍ നിലം പതിച്ചു. ഇതോടെ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. കേരള വിഷന്‍െറ കേബ്ള്‍ ശൃംഖലക്കും വന്‍ നാശം വിതച്ചു. കേബ്ളുകള്‍ പലയിടത്തും പൊട്ടിവീണു. ഇതോടൈ മേഖലയിലേക്കുള്ള കേബ്ള്‍ ടി.വി ബന്ധവും പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. റവന്യൂ, കെ.എസ്.ഇ.ബി- പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തത്തെി നാശനഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.