കട്ടപ്പന: വനംവകുപ്പ് ഉദ്യോഗസ്ഥരും തടി മാഫിയയുമായി ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ തടി വെട്ടിക്കടത്തി. സംശയം ഉണ്ടാകാതിരിക്കാന്‍ ഫോറസ്റ്റ് ഓഫിസിന് സമീപം തടി വെട്ടിയിട്ട ശേഷമാണ് കടത്തിയതെന്ന് പരാതി. തേക്കിന്‍ കൂപ്പ് വെട്ടുന്നതിന്‍െറ മറവില്‍ അയ്യപ്പന്‍കോവില്‍ (കാഞ്ചിയാര്‍) റേഞ്ചിലെ കാക്കത്തോട് ഫോറസ്റ്റ് ഒൗട്ട്പോസ്റ്റിന്‍െറ പരിധിയില്‍ നിന്നാണ് ലക്ഷങ്ങളുടെ തടി കടത്തിയത്. തേക്കിന്‍കൂപ്പില്‍ തന്നെ നിന്നിരുന്ന വെണ്‍തേക്ക്, വെള്ളിലാവ്, വട്ട, വേങ്ങ, ചോരക്കാലി, ഇലവ് തുടങ്ങിയ വന്‍ മരങ്ങളാണ് വെട്ടിക്കടത്തിയത്. തേക്ക് വെട്ടിമാറ്റിയ ശേഷം കൂപ്പില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ എന്ന പട്ടികയില്‍ വനംവകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കണമെന്നാണ് ചട്ടം. എന്നാല്‍, നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ തെരഞ്ഞെടുപ്പ് തിരക്കിനിടയിലാണ് മരങ്ങള്‍ വെട്ടാന്‍ തുടങ്ങിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തടി ലോബിയുമായി ചേര്‍ന്ന് നടത്തിയ ഈ തട്ടിപ്പിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്ന പ്രാദേശിക തടി മാഫിയയുമായി ചേര്‍ന്ന് നടത്തിയ ഈ തട്ടിപ്പ് പുറത്തുവരാനിടയാക്കിയത് തടി കയറ്റാനത്തെിയ ലോറിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെയാണ്. സംഘര്‍ഷം അറിഞ്ഞത്തെിയ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞ 20 മുതല്‍ രാത്രിയും പകലുമായി രണ്ടു ലോറികളില്‍ നിരവധി ലോഡ് തടി ഇവിടെനിന്ന് കയറ്റിക്കൊണ്ടുപോയിരുന്നു. ലേലം ചെയ്ത് നിയമപ്രകാരമാണ് തടി കയറ്റിക്കൊണ്ട് പോകുന്നതെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഫോറസ്റ്റ് ഓഫിസിന് സമീപം തന്നെ തടി വെട്ടി അട്ടിയിട്ടിരിക്കുന്നതിനാല്‍ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് കൂപ്പില്‍നിന്ന് തേക്ക് തടി ലോഡ് ചെയ്തുപോകുന്നതിനാല്‍ റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാദിവസവും സ്ഥലത്ത് വന്നിരുന്നു. ഫോറസ്റ്റ് ഓഫിസിന് സമീപം മുറിച്ചിട്ട (കട്ടന്‍സ്) തടി കൂട്ടിയിട്ടിരിക്കുന്ന തെളിവുസഹിതം നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡത്തെി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തടി എവിടെ നിന്നാണ് വെട്ടിയതെന്നും കയറ്റിക്കൊണ്ടുപോയ ലോറികള്‍ ഏതാണെന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ പറഞ്ഞു. തേക്ക് കൂപ്പ് വെട്ടുന്നതിന്‍െറ മറവില്‍ കോടിക്കണക്കിന് രൂപയുടെ തടിവെട്ടിക്കടത്തി സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയം പ്രൊട്ടക്ഷന്‍ മൂവ്മെന്‍റ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.