മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, വയറിളക്കം: മുന്‍കരുതല്‍ വേണം

കോട്ടയം: ശുദ്ധമല്ലാത്ത സ്രോതസ്സുകളില്‍നിന്ന് ജലം ശേഖരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്നത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാവും. മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം ഇ, ടൈഫോയ്ഡ്, കോളറ, വയറിളക്ക രോഗങ്ങള്‍ എന്നിവ ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്. കുടിവെള്ളം അടച്ചു സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക •അഞ്ച് മിനിറ്റെങ്കിലും വെട്ടിത്തിളപ്പിച്ചശേഷം തണുപ്പിച്ച വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ചുപയോഗിക്കുന്ന രീതി പൂര്‍ണമായും ഒഴിവാക്കുക. •ശുദ്ധമാണെന്ന് ഉറപ്പില്ലാത്ത ഐസ്ക്രീം, സിപ്അപ്, സോഡ, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ബ്ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ളോറിനേറ്റ് ചെയ്യുക. ശീതളപാനീയങ്ങള്‍ തയാറാക്കിയത് ശുദ്ധജലത്തിലാണെന്ന് ഉറപ്പുവരുത്തുക. മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശീതളപാനീയങ്ങള്‍ക്ക് ഉപയോഗിക്കരുത്. •മലമൂത്രവിസര്‍ജനം കക്കൂസില്‍ തന്നെ നടത്തുക. മലമൂത്ര വിസര്‍ജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പുപയോഗിച്ച് കൈകകള്‍ വൃത്തിയാക്കുക. •ആഹാരപദാര്‍ഥങ്ങള്‍ ഈച്ചയും പ്രാണികളും കടക്കാത്തവിധം അടച്ചുസൂക്ഷിക്കുക. നവജാത ശിശുക്കളുടെ വിസര്‍ജ്യങ്ങള്‍ കക്കൂസില്‍ തന്നെ നിക്ഷേപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.