കോഴഞ്ചേരി: പുതുക്കിപ്പണിത പൊന്നുകെട്ടിയ മല്ലപ്പുഴശ്ശേരി ചുണ്ടന്‍വള്ളം നീറ്റിലിറക്കി. ഞായറാഴ്ച രാവിലെ 10.40നും 11.15നും മധ്യേ ആറാട്ട് കടവിന് സമീപം പള്ളിയോട കടവില്‍ കരയോഗം പ്രസിഡന്‍റ് ശശീന്ദ്രന്‍നായര്‍ നീരണിയല്‍ ചടങ്ങ് നിര്‍വഹിച്ചു. 90 വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിയോടം 1975ലാണ് ആദ്യമായി പുതുക്കിപ്പണിതത്. അമരവും കാറ്റുമറ മുതല്‍ കൂമ്പുവരെയുള്ള ഭാഗമാണ് പള്ളിയോട ശില്‍പി ചങ്ങംങ്കരി വേണുവാചാരിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിതത്. റാന്നിയില്‍നിന്ന് കൊണ്ടുവന്ന തടികള്‍ ചെറുകോല്‍ ഗോപിയുടെ നേതൃത്വത്തിലാണ് പള്ളിയോട നിര്‍മാണത്തിന് ഉപയുക്തമാക്കിയത്. ആറന്മുള രാധാകൃഷ്ണനാണ് ഇരുമ്പുപണി പൂര്‍ത്തിയാക്കിയത്. നാലുപ്രാവശ്യം ഉത്രട്ടാതി ജലമേളയില്‍ മന്നംട്രോഫി കരസ്ഥമാക്കിയ മല്ലപ്പുഴശ്ശേരി പള്ളിയോടമാണ് ആദ്യത്തെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളമായി അറിയപ്പെടുന്നത്. അമരച്ചാര്‍ത്തിലുള്ള 23 എണ്ണം ഉള്‍പ്പെടെ 30 സ്വര്‍ണകുമിളകളാണ് പള്ളിയോടത്തിനുള്ളത്. 16 ലക്ഷം രൂപയാണ് ചെലവായത്. രാവിലെ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. പള്ളിയോട കരയോഗം പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ഡോ. കെ.ജി. ശശിധരന്‍പിള്ള മുഖ്യ ശില്‍പി ചങ്ങംങ്കരി വേണു ആചാരിയെ ആദരിച്ചു. പള്ളിയോട നിര്‍മാണത്തില്‍ പങ്കെടുത്ത ശില്‍പികളെ ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദക്ഷിണനല്‍കി ആദരിച്ചു. കരയിലെ മുതിര്‍ന്ന പൗരന്മാരെ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മാധവശ്ശേരി ആദരിച്ചു. തുടര്‍ന്ന് ആറന്മുള ക്ഷേത്ര ദര്‍ശനത്തിനുശേഷം മാലിപ്പുര സദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.