കാഞ്ഞിരപ്പള്ളി: സി.പി.എം പാര്‍ട്ടി ഓഫിസില്‍ കയറി ഓഫിസ് സെക്രട്ടറിയെയും ഗ്രാമപഞ്ചായത്ത് അംഗത്തെയും മര്‍ദിച്ചതായി പരാതി. സി.പി.എം ഓഫിസ് സെക്രട്ടറി മുക്കാലി മണ്ണൂര്‍ ജോസ് (56), പാറത്തോട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് അംഗം മുക്കാലി വലിയവീട്ടില്‍ ഷാജഹാന്‍ (42) എന്നിവരെയാണ് മര്‍ദിച്ചത്. പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ഉച്ചക്ക് 12ന് സി.പി.എം ഓഫിസിലിരിക്കുകയായിരുന്ന ജോസിനെയും ഷാജഹാനെയും പാറത്തോട് പുതുമീരാന്‍ വീട്ടില്‍ റെജിയും മകന്‍ അഷ്കറും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. റെജിയെ സഹായിക്കാന്‍ 15ഓളം പേരും ബൈക്കുകളില്‍ ഓഫിസിന് മുന്നിലത്തെിയിരുന്നു. ഓഫിസിലുണ്ടായിരുന്ന ഫ്ളക്സ്ബോര്‍ഡിന്‍െറ പട്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇരുവരും ഓഫിസില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. വിവരം അറിഞ്ഞത്തെിയ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ഐ. ഷുക്കൂറിനെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. ഓഫിസിലെ കസേരകളും ബെഞ്ചും അടിച്ചുതകര്‍ത്ത നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കുന്നതിന് വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പാര്‍ട്ടി ഓഫിസില്‍ കയറി മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് റെജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന് അനുകൂല നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സി.ഐ.ടി.യു തൊഴിലാളികള്‍ റെജിയുടെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രം വാടകക്ക് എടുത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് കൃത്യമായി പ്രതിഫലവും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിനൊപ്പം ചേര്‍ന്നതോടെ യന്ത്രം എടുക്കാന്‍ സി.ഐ.ടി.യുകാര്‍ മടിച്ചു. ഈപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഓഫിസിലത്തെിയ തന്നെയും മകന്‍ അഷ്കറിനെയും ഓഫിസിലുണ്ടായിരുന്നവര്‍ അപമാനിച്ചു വിടുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കെട്ടിച്ചതാണെന്നും റെജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.