മൂന്നാര്‍: തെരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന ചാക്കുകെട്ടില്‍ നിറച്ച മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. കെ.ഡി.എച്ച്.പി കമ്പനി അരുവിക്കാട് എസ്റ്റേറ്റ് പച്ചക്കാട് ഡിവിഷനു സമീപമുള്ള കാട്ടില്‍ തലച്ചുമടായി കൊണ്ടുപോകുന്നതിനിടയിലാണു പണം പിടിച്ചെടുത്തത്. നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് രണ്ടുപേരെ പിടികൂടിയത്. മൂന്നാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ സ്ഥലത്തത്തെി പണം വന്ന വഴിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അനധികൃതമായി കൊണ്ടുവന്ന രണ്ടു കോടിയോളം രൂപ പിടിച്ചെടുത്തുവെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല. എന്നാല്‍, രാഷ്ട്രീയക്കാരും നാട്ടുകാരും ശനിയാഴ്ച ഇവിടെ അന്വേഷണം നടത്തുകയായിരുന്നു. ഈ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പണം എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.