കോട്ടയം: നാട് വോട്ടെടുപ്പിനൊരുങ്ങുമ്പോള്‍ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ശനിയാഴ്ച മദ്യപരുടെ നീണ്ടനിര. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ വോട്ടെടുപ്പ് ദിവസമായ മേയ് 16 വൈകീട്ട് ആറുവരെ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി ഒൗട്ട്ലെറ്റുകള്‍ക്ക് താഴ് വീഴുംമുമ്പ് മദ്യംശേഖരിക്കാനായി രാവിലെ മുതല്‍ വലിയ തിരക്കും ക്യൂവുമായിരുന്നു ബിവറേജസ് ഷോപ്പുകള്‍ക്ക് മുന്നില്‍ അനുഭവപ്പെട്ടത്. കോട്ടയം നഗരത്തിലെ എല്ലാ ഷോപ്പുകളിലും രാവിലെ മുതല്‍ നീണ്ടനിരയായിരുന്നു. ഉച്ചകഴിഞ്ഞതോടെ ഇതിന്‍െറ നീളം ഇരട്ടിച്ചു. നാഗമ്പടത്തേയും ടി.ബി റോഡിലെയും ഷോപ്പുകള്‍ക്കായിരുന്നു കോട്ടയം ഏറ്റവും വലിയ തിരക്ക്. ക്യൂവില്‍ നൂറുകണക്കിനുപേരാണ് ഉണ്ടായിരുന്നത്. തുറന്നതുമുതല്‍ അവസാനിക്കുംവരെ ഒരേ തിരക്കായിരുന്നു എല്ലായിടത്തും. ജില്ലയുടെ എല്ലാഭാഗങ്ങളിലും സമാന തിരക്കായിരുന്നു. ചിങ്ങവനത്ത് മദ്യംവാങ്ങാനത്തെിയവരുടെ നിര ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ പൊലീസും ക്യൂ നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.