മൂന്നാര്‍: കേരളത്തിലെ കേരള കോണ്‍ഗ്രസിന്‍െറയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെയും ചിഹ്നങ്ങള്‍ ഒന്നായത് വീണ്ടും വിവാദത്തിന് തിരികൊളുത്തി. കേരളത്തില്‍ ജയലളിത നേതൃത്വം നല്‍കുന്ന പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. കേരളത്തില്‍ കേരള കോണ്‍ഗ്രസിന് കാലങ്ങളായി രണ്ടില തെരഞ്ഞെടുപ്പ് ചിഹ്നമായി തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ എ.ഐ.എ.ഡി.എം.കെക്ക് കേരളത്തില്‍ തൊപ്പിയാണ് ചിഹ്നമായി അനുവദിച്ചത്. ഇതനുസരിച്ച് ഇടുക്കിയിലെ പീരുമേട്ടിലും ദേവികുളത്തുമുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നത് തൊപ്പി ചിഹ്നത്തിലാണ്.എന്നാല്‍, ഇതിനിടെ രണ്ടില ചിഹ്നം പാര്‍ട്ടി കൊടികളില്‍ പ്രദര്‍ശിപ്പിച്ച് ഹൈറേഞ്ചില്‍ എ.ഐ.എ.ഡി.എം.കെ ശക്തമായ പ്രചാരണം തുടരുകയാണ്. ദേവികുളം മണ്ഡലത്തില്‍ രണ്ടില ചിഹ്നമേന്തിയ കൊടികള്‍ പ്രദര്‍ശിപ്പിച്ച എ.ഐ.എ.ഡി.എം.കെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പ്രചാരണം നടത്തുന്നത് കേരള കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. ഇടുക്കി ജില്ലയിലെതന്നെ തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കേരള കോണ്‍ഗ്രസിന്‍േറതാണ്. ഈ സാഹചര്യത്തില്‍ രണ്ടില ചിഹ്നം ഉപയോഗിച്ചുള്ള എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ പരിപാടികള്‍ തടയണമെന്ന് കേരള കോണ്‍ഗ്രസ് ദേവികുളം ആര്‍.ഡി.ഒക്ക ് പരാതി നല്‍കിയിരുന്നു. അതനുസരിച്ച് ആര്‍.ഡി.ഒ സബിന്‍ സമീദ് കൊടികള്‍ മാറ്റണമെന്ന് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ച് കൊടികളില്‍ രണ്ടില ചിഹ്നമുപയോഗിച്ച് ജയലളിതയുടെ അനുയായികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.