അടൂര്‍: വീടുകളുടെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുഡി ജില്ലയില്‍ മാതാചുല്‍ക്ക ദക്ഷിന്‍വാഡ ഗ്രാമത്തില്‍ താമസിക്കുന്ന ജഹാംഗിര്‍ ആലം (28), സഹോദരന്‍ ഇനാമുല്‍ ഇസ്ലാം (26), പശ്ചിം തേശിവിലായില്‍ സിറാജ് എന്ന മുഖ്തജ അലി (20), മിഥിലി വാത്ത പുല്‍ത്താര്‍ പോസ്റ്റ് ഓഫിസ് പരിധിയിലെ സാന്‍വാഡി ആരിഫുല്‍ ആലം (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം മാരൂര്‍ തോട്ടപ്പാലം പൂവരങ്ങില്‍ ദീപുവിന്‍െറ വീട്ടില്‍നിന്ന് കഴിഞ്ഞ നാലിന് പുലര്‍ച്ചെ മൂന്നിന് 14 പവന്‍ സ്വര്‍ണവും 18,500 രൂപയും മൂന്ന് മൊബൈല്‍ ഫോണും ടോര്‍ച്ചും അപഹരിച്ച കേസിലാണ് അറസ്റ്റ്. പരാതിയില്‍ കേസെടുത്ത പൊലീസ് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിരീക്ഷിച്ചുവരുകയായിരുന്നു. ഇഷ്ടിക ചൂളകള്‍, സിമന്‍റ് ബ്ളോക് കമ്പനികള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന ആയിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളെ പ്രഥമഘട്ടത്തില്‍ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് നാലു പേരെ പിടികൂടിയത്. രണ്ടു പേര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിനു സമീപമുള്ള ക്രഷര്‍ യൂനിറ്റിലെ തൊഴിലാളികളും രണ്ടുപേര്‍ മങ്ങാട് പാറക്കല്‍ ജങ്ഷനു സമീപം താമസിച്ച് മേസ്തിരിപ്പണി ചെയ്യുകയുമായിരുന്നു. മോഷണമുതലായ സ്വര്‍ണവും പണവും നാലായി വിഭജിച്ചാണ് സൂക്ഷിച്ചിരുന്നത്. മോഷണമുതല്‍ പൊലീസ് കണ്ടെടുത്തു. അപഹരിച്ച മുതല്‍ നാട്ടിലത്തെിക്കുകയാണ് ഇവരുടെ പതിവ്. ഗുവാഹതി എക്സ്പ്രസില്‍ പോകുന്നതിനായി ടിക്കറ്റ് ബുക് ചെയ്തിരുന്നു. ഈ ടിക്കറ്റ് പൊലീസ് പിടിച്ചെടുത്തു. ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുന്നിട സ്വദേശി ഉത്തമന്‍ നായരുടെ വീട്ടില്‍നിന്ന് എല്‍.സി.ഡി ടി.വിയും ചാങ്കൂര്‍ സ്വദേശി മോഹന്‍ദാസിന്‍െറ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും കമ്പ്യൂട്ടര്‍ മോണിറ്ററും അപഹരിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു. പകല്‍ജോലിക്കു പോകുകയും രാത്രി മോഷണം നടത്തുകയുമായിരുന്നു ഇവരുടെ പതിവ്. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച്് ജോലിചെയ്യിക്കുന്ന തൊഴിലുടമകളും ഇവരെ താമസിപ്പിക്കുന്നവരും തൊഴിലാളികളുടെ ഫോട്ടോകളും തിരിച്ചറിയല്‍ രേഖകളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയില്ളെങ്കില്‍ നടപടി സ്വീകരിക്കുമെന്ന്് കേസ് അന്വേഷിച്ച അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീക് പറഞ്ഞു. സി.ഐ എം.ജി. സാബു, എസ്.ഐമാരായ കെ.എസ്. ഗോപകുമാര്‍, രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസിലെ അജി ശാമുവേല്‍, വിനോദ്, അടൂര്‍ സി.ഐയുടെ സ്ക്വാഡില്‍പെട്ട സന്തോഷ്കുമാര്‍, രാധാകൃഷ്ണന്‍, ബദറുല്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.