കോട്ടയം: കള്ളനോട്ടു കേസില്‍ ജാമ്യത്തിലിറങ്ങി 13 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര പാമ്പാലം ഓടങ്കല്‍ വീട്ടില്‍ മുസ്തഫയാണ് (40)അറസ്റ്റിലായത്. 2003 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. ആര്‍പ്പൂക്കര പെട്ടകക്കുന്ന് ഭാഗത്തുള്ള സണ്ണിയുടെ വീട്ടില്‍വെച്ച് റഷീദ്, മുസ്തഫ, കുഞ്ഞുമോന്‍, പ്രസാദ് എന്നിവരെ കള്ളനോട്ടുനിര്‍മാണത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ടുകളും അവ നിര്‍മിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലായി മാറ്റിയെടുത്തതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഒന്നും മൂന്നും പ്രതികളായ റഷീദ്, കുഞ്ഞുമോന്‍ എന്നിവരെ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ വീതം പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. നാലാം പ്രതിയായിരുന്ന മുസ്തഫ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. 13 വര്‍ഷത്തോളം ഇയാള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞു. കോഴിക്കോട് രാമനാട്ടുകരയില്‍ പെര്‍ഫെക്ട് ജോബ് എന്ന പ്ളേസ്മെന്‍റ് സ്ഥാപനം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ആര്‍പ്പൂക്കര പനമ്പാലത്ത് ഭാര്യയും മൂന്നു കുട്ടികളും കൂടാതെ കോഴിക്കോട് കടലുണ്ടി ഭാഗത്ത് മറൊരു ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ കോഴിക്കോട് ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം സി.ഐ വി.എസ്. അനില്‍കുമാര്‍, എ.എസ്.ഐമാരായ ജെബി കെ. ജോണ്‍, എം.സി. വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, റെജി കുരുവിള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.