ഏറ്റുമാനൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥിക്ക് മര്‍ദനം

കുമരകം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ഐക്യജനകീയ മുന്നണി സ്ഥാനാര്‍ഥി ജോസ്മോന്‍ മുണ്ടക്കലിന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ മര്‍ദനം. തിരുവാര്‍പ്പ് കൊച്ചമ്പലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ്ചാഴികാടന്‍ നോക്കിനില്‍ക്കെയാണ് ജോസ്മോനെയും പ്രവര്‍ത്തകരെയും മര്‍ദിച്ചത്. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. കൊച്ചമ്പലത്ത് പര്യടനത്തിന്‍റെ ഭാഗമായി ജോസ്മോന്‍ സംസാരിച്ചുകൊണ്ടിരിക്കെ പര്യടനത്തിന്‍െറ ഭാഗമായി തന്നെ അവിടെ തോമസ് ചാഴികാടനോടൊപ്പം എത്തിയ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തലയുടെ പിന്നിലും നെഞ്ചിലും മര്‍ദനമേറ്റ ജോസ്മോന്‍ പ്രവര്‍ത്തകരോടൊപ്പം ഇല്ലിക്കല്‍ കവലയില്‍ റോഡ് ഉപരോധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. റോഡില്‍ കുത്തിയിരിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധമില്ലാത്ത അവസ്ഥയില്‍ ആശുപത്രിയിലത്തെിക്കപ്പെട്ട ജോസ്മോന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോസ്മോന്‍റെ പ്രചാരണത്തില്‍ പ്രാസംഗികനായി ഒപ്പമുണ്ടായിരുന്ന യു.എന്‍. തമ്പി, അതിരമ്പുഴ സ്വദേശി അനൂപ്, മാര്‍ട്ടിന്‍ ജെ. കോലടി, അനീഷ് കുമരകം എന്നിവര്‍ക്കും പരിക്കേറ്റു. യു.എന്‍. തമ്പി, അനൂപ് എന്നിവരെ തിരുവാര്‍പ്പ് പ്രാഥമികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ജോസ്മോന്‍െറ തെരഞ്ഞെടുപ്പ് വാഹനത്തിലെ മൈക്ക് സെറ്റും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. 15,000ല്‍ കൂടുതല്‍ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാബുവിന്‍െറയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരില്‍ കുമരകം പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ മേല്‍നടപടി സ്വീകരിച്ചു. റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് ജോസ്മോനെയും കണ്ടാലറിയാവുന്ന പതിനഞ്ചോളം പേരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥിക്കുനേരെയുള്ള മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജോസ്മോന്‍ മുണ്ടക്കലിന്‍റ പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തി. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ജോസ്മോന്‍ മുണ്ടക്കല്‍ പാര്‍ട്ടിയിലെ സ്ഥാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ്ചാഴികാടനെതിരെ മത്സര രംഗത്തിറങ്ങിയത് ഏറെ വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.