മുണ്ടക്കയം: ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. മുണ്ടക്കയം കരിനിലം പ്ളാന്‍േറഷന്‍ റോഡിനുസമീപം കൊച്ചുവീട്ടില്‍ ജോബിന്‍െറ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് ഇടിമിന്നലേറ്റത്. മഴയോടൊപ്പമുണ്ടായ മിന്നലില്‍ ഭീമാകാരമായ ശബ്ദത്തോടെയാണ് അപകടം നടന്നത്. തീയും പുകയും ഉണ്ടാവുകയും വീട് ഭാഗികമായി തകരുകയുമായിരുന്നു. വൈദ്യുത മീറ്റര്‍ പത്തുമീറ്റര്‍ ദൂരേക്ക് വീണ് പൊട്ടിച്ചിതറി. സ്വിച്ച്, വയറിങ്, പ്ളമ്പിങ് പൈപ്പുകള്‍, വീടിന്‍െറ ഷീറ്റുകള്‍ എന്നിവ പൊട്ടി ത്തകര്‍ന്നു. ടെലിവിഷന്‍ അടക്കം നിരവധി വൈദ്യുതോപകരണങ്ങളും പ്രവര്‍ത്തനരഹിതമായി. അടുക്കള, വീടിന്‍െറ വശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ജനലുകള്‍, മുറിക്കുള്ളിലെ കബോര്‍ഡുകള്‍ എന്നിവയുടെ ഗ്ളാസ് ചില്ലുകള്‍ പൊട്ടിച്ചിതറി. ഭിത്തി പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. തടി കട്ടിള പൊട്ടിത്തെറിക്കുകയായിരുന്നത്രെ. വീടിന്‍െറ പിന്‍വശത്തെ കയ്യാലക്കെട്ടുകളും പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീടിന്‍െറ സിറ്റൗട്ടില്‍ ജോബിന്‍െറ ഭാര്യ ത്രേസ്യാമ്മ(73), മരുമകള്‍ വിന്‍സി ജയിംസ് (42), കൊച്ചുമക്കളായ ജിബിന്‍ (14),കെവിന്‍ (11), നവിന്‍ (ആറ്), മാര്‍ട്ടിന്‍ (ആറ്) എന്നിവര്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും പരിക്കേറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.