പാലാ: എക്സൈസ് ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ടിന്മേല്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന ഹണി ബേക്കറി കേന്ദ്രീകരിച്ച് നടന്ന റെയ്ഡില്‍ 21 ലിറ്റര്‍ വിദേശമദ്യം പിടിച്ചു. ഹണി ബേക്കറി ഉടമ മൂന്നാനി തറപ്പേല്‍ പീറ്റര്‍ തോമസിനെ (കുര്യാച്ചന്‍) എക്സൈസ് സംഘം പിടികൂടി. ഇലക്ഷന്‍ പ്രമാണിച്ച് വ്യാപകമായി മദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്‍െറ വെളിച്ചത്തില്‍ എക്സൈസ് വ്യാപക തിരച്ചില്‍ നടത്തിവരുകയാണ്. മദ്യത്തിന് ഷോപ്പുകളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ 100 രൂപ അധികം വിലയ്ക്കാണ് ഇയാള്‍ മദ്യം വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുമുമ്പും ഇയാളെ അനധികൃത മദ്യവില്‍പനക്ക് പിടിച്ചിട്ടുണ്ട്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ട ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പാലാ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പാലാ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. അനൂപിന്‍െറ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അഖില്‍, മനു ചെറിയാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.