മൂന്നാര്‍: എസ്റ്റേറ്റ് മേഖലകളില്‍ നിരന്തരമുണ്ടാകുന്ന കടുവയുടെ ആക്രമണം പ്രദേശവാസികളില്‍ ഭീതി വിതക്കുന്നു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ എസ്റ്റേറ്റ് തൊഴിലാളി നടരാജന്‍െറ അഞ്ചും രണ്ടും വയസ്സുള്ള രണ്ടു പശുക്കളെയാണ് കടുവ കൊന്നത്. വെള്ളിയാഴ്ച രാവിലെ വീടിന്‍െറ സമീപത്തെ മൈതാനത്ത് മേയാനയച്ച പശുക്കള്‍ മടങ്ങിവന്നിരുന്നില്ല. തുടര്‍ന്ന്, ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കാട്ടില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടത്തെിയത്. വ്യാഴാഴ്ച പെരിയവര എസ്റ്റേറ്റ് ആനമുടി ഡിവിഷനിലെ മാരിച്ചാമി, തവമണി എന്നിവരുടെ രണ്ട് പശുക്കളെ കൊന്നിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ ചത്ത പശുക്കളുടെ എണ്ണം ഇതോടെ 18 ആയി. കുണ്ടള ആദിവാസിക്കുടിയായ കീഴ്ക്കുടിയില്‍ മാത്രം കടുവയുടെ ആക്രമണത്തില്‍ 13 പശുക്കളാണ് കൊല്ലപ്പെട്ടത്. ഗൂഡാര്‍വിള എസ്റ്റേറ്റിലും രണ്ടുപശു കൊല്ലപ്പെട്ടിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ നിരന്തരം കടുവയുടെ ആക്രമണത്തിന് ഇരയാകുന്നതുമൂലം എസ്റ്റേറ്റില്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ പരിഭ്രാന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.