എരുമേലി: പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഇതോടെ ഇവിടെ രാത്രി ചികിത്സയും മുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ പതിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും കാര്യമായി പ്രയോജനമുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇടക്കിടെ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുമെങ്കിലും ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കാര്യങ്ങള്‍ പഴയപടിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്ന് മാര്‍ച്ച് 18 മുതല്‍ രാത്രികാല ചികിത്സ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കാനും ഇതുവരെ നടപടിയായിട്ടില്ല. എരുമേലി ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരില്‍ ഏറെയും ഈ ആശുപത്രിയേയാണ് ആശ്രയിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ രാത്രി എത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. എരുമേലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നിരവധിയാളുകളാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ എത്തുന്നത്. ഇവരില്‍ എട്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം ലഭ്യമാകാത്തതില്‍ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വേഗം രാത്രികാല ചികിത്സ ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.