ബൈക്കിലത്തെിയ രണ്ടുപേര്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ച് 40,000 രൂപ കവര്‍ന്നു

കുറവിലങ്ങാട്: ബൈക്കിലത്തെിയ രണ്ടുപേര്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 40,000 രൂപ കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ കാണക്കാരിക്ക് സമീപം നമ്പ്യാകുളത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. ബൈക്കിലത്തെിയ രണ്ടുപേരില്‍ ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങി കസേരയില്‍ ഇരുന്നുറങ്ങുകയായിരുന്ന പമ്പ് ജീവനക്കാരനായ രാജുവിനെ തൊഴിച്ചുവീഴ്ത്തി. തുടര്‍ന്ന് പണം സൂക്ഷിക്കുന്ന ചെറിയ ഇരുമ്പ് മേശയുമായി കടന്നുകളയുകയും ചെയ്തു. പമ്പിലെ മറ്റൊരു ജീവനക്കാരനായ സദാശിവന്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ തള്ളിമാറ്റി സംഘം രക്ഷപ്പെട്ടു. പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന വാരപ്പടവില്‍ മാത്യുവിന്‍െറ ഉടമസ്ഥതയിലുള്ളതാണ് പമ്പ്. ഉടന്‍ ഉടമയെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസിലും വിവരം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെ വേദഗിരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുളവേലില്‍ ജയിംസിന്‍െറ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ മേശ കിടക്കുന്നതുകണ്ട് ജയിംസ് ഏറ്റുമാനൂര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പമ്പിലെ മേശയാണ് ഇതെന്ന് മനസ്സിലായി. അതേസമയം, പണം കവര്‍ന്നവരെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചിട്ടില്ല. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ, കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാര്‍, കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എസ്. സരിന്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കടുത്തുരുത്തി സി.ഐ പറഞ്ഞു. അടുത്തിടെ വെമ്പള്ളിയില്‍ സ്വകാര്യ ബാങ്ക് ഉടമകളെ പട്ടാപ്പകല്‍ ആക്രമിച്ചു പണം കവര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.