ഭാര്യാപിതാവിനെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം കഠിനതടവ്

തൊടുപുഴ: ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. ഉപ്പുതോട് കരിമ്പന്‍ കരോളില്‍ കണ്ണന്‍ എന്ന വിശ്വാസിനെയാണ് (30) തൊടുപുഴ അഡീഷനല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും 10,000 രൂപയുമാണ് ശിക്ഷ. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തങ്കമണി നായരുപാറ ഭാഗത്ത് വടക്കേടത്ത് മണിയാണ് (58) പ്രതിയുടെ കുത്തേറ്റ് മരിച്ചത്. മണിയുടെ മകള്‍ സിമി സില്‍വിയയുടെ ഭര്‍ത്താവാണ് കണ്ണന്‍. 2012 ഏപ്രില്‍ 19ന് വൈകുന്നേരം ഏഴോടെയാണ് കൊലപാതകം. പ്രണയത്തിലായിരുന്ന സിമി സില്‍വിയയുടെയും കണ്ണന്‍െറയും വിവാഹം പിന്നീട് വീട്ടുകാര്‍ ചേര്‍ന്ന് നടത്തുകയായിരുന്നു. കട്ടപ്പന ഗവ. കോളജില്‍ ബി.എസ്സിക്ക് പഠിക്കുകയായിരുന്നു സിമി സില്‍വിയ. വിവാഹസമയത്ത് പത്തരപ്പവന്‍ സ്വര്‍ണമാണ് നല്‍കിയത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം തുടങ്ങി. സിമി സില്‍വിയ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്നത് പതിവായിരുന്നു. കുറെക്കാലം കോളജില്‍ പോകാനുള്ള സൗകര്യത്തില്‍ കട്ടപ്പനക്ക് സമീപമുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലും താമസിച്ചു. ഇതിനിടെ, രണ്ടുതവണ സിമി സില്‍വിയ ഗര്‍ഭിണിയായെങ്കിലും അലസി. സ്വന്തം വീട്ടിലേക്ക് പോന്ന ഭാര്യയെ മടക്കിക്കൊണ്ടുപോകാന്‍ കണ്ണന്‍ വടക്കേടത്ത് വീട്ടിലത്തെി വഴക്കുണ്ടാകുന്നത് നിത്യസംഭവമായിരുന്നു. 2012 ഏപ്രില്‍ 19ന് രാത്രി കണ്ണന്‍ ഭാര്യയുടെ വീട്ടിലത്തെി വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ശഠിച്ചു. നാലുമാസം ഗര്‍ഭിണിയായ മകളെ രാത്രി വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് ശരിയല്ളെന്ന് മണി പറഞ്ഞു. തുടര്‍ന്ന് സിമി സില്‍വിയയും മാതാവ് കുട്ടിയമ്മയുടെയും കണ്‍മുന്നില്‍വെച്ച് കണ്ണന്‍ ഭാര്യാപിതാവിനെ കത്തിയെടുത്ത് കൊലപ്പെടുത്തി. കേസില്‍ 28 സാക്ഷികളുണ്ടായി രുന്നു. കുട്ടിയമ്മ, മകള്‍ സിമി സില്‍വിയ, അയല്‍വാസി രാജന്‍ എന്നിവരായിരുന്നു പ്രധാന സാക്ഷികള്‍. വിസ്താരവേളയില്‍ അച്ഛനെ കൊന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ സിമി സില്‍വിയ കൂറുമാറി. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. നൂര്‍ സമീര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.