ചങ്ങനാശേരി: മാതാവിനെ കബളിപ്പിച്ച് വസ്തുവകകള്‍ തട്ടിയെടുത്ത മകള്‍ ഹാജരാക്കിയ ആധാരത്തിന് സാധുതയില്ളെന്ന് കോട്ടയം ജില്ലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി പുല്ലുകാട്ട് വീട്ടില്‍ ഗ്രേസി ജോസഫിനെ ചതിച്ച് ചങ്ങനാശേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ 1970/1/2015ാം നമ്പര്‍ ധനനിശ്ചയ ആധാരം എഴുത്തുകാരന്‍െറയും ചങ്ങനാശേരി സബ് രജിസ്ട്രാര്‍ ഓഫിസറുടെയും സഹായത്തോടെ മകളും ഭര്‍ത്താവും കൃത്രിമമായി ആധാരം തയാറാക്കിയെന്ന ഗ്രേസി ജോസഫിന്‍െറ പരാതിയിലാണ് റിപ്പോര്‍ട്ട്. ജില്ലാ രജിസ്ട്രാര്‍ ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും മുഴുവന്‍ കക്ഷികളുടെയും മൊഴി സ്വീകരിച്ചുമാണ് തീര്‍പ്പുകല്‍പിച്ചത്. രേഖയില്‍ ആധാരം തയാറാക്കിയെന്നു കാണിച്ചിട്ടുള്ള അഭിഭാഷകന്‍ ചങ്ങനാശേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ 1970/1/2015ാം നമ്പര്‍ ആധാരം താന്‍ തയാറാക്കിയിട്ടില്ളെന്നും ഇതുസംബന്ധിച്ച് തനിക്ക് അറിയില്ളെന്നും വിശദീകരിച്ചതിനത്തെുടര്‍ന്നാണ് രജിസ്ട്രാര്‍ തീര്‍പ്പുകല്‍പിച്ചത്. നേരത്തേ ഗ്രേസി ജോസഫ് ഈ വിഷയം സംബന്ധിച്ച് കോടതിയെ സമീപിച്ചിരുന്നു. അഡ്വ. അനില്‍ കുമാര്‍ മുഖേന ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയത്തെുടര്‍ന്ന് സബ് രജിസ്ട്രാര്‍ അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പുതുതായി ജില്ലാ രജിസ്ട്രാറുടെ തീര്‍പ്പുകൂടി വന്നതിനത്തെുടര്‍ന്ന് വഞ്ചനക്കുറ്റം കൂടാതെ വ്യാജരേഖ ചമച്ചതിനുകൂടി പ്രതികള്‍ക്കെതിരെ കേസെടുക്കേണ്ടിവരും. ചങ്ങനാശേരി റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ആധാരം തയാറാക്കിയെന്ന് പേര് പരാമര്‍ശിച്ചിട്ടുള്ള ആളുകളെകൂടി പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരി ഗ്രേസി ജോസഫ് ആവശ്യപ്പെട്ടു. ആധാരം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് സിവില്‍ കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. ജില്ലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ചങ്ങനാശേരി പൊലീസിനും പരാതിക്കാരി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.