അപകടത്തില്‍പെട്ട ബൈക്ക് മോഷ്ടിച്ചതെന്ന് തെളിഞ്ഞു; ഒരാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: അപകടത്തില്‍പെട്ട ബൈക്ക് കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടത്തെി. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കത്തോട് മുക്കാലി പേണ്ടാലത്തുവീട്ടില്‍ സന്ദീപിനെ (21) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മേപ്രാല്‍ സ്വദേശി സുധീഷിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഫെബ്രുവരി 19ന് പുലര്‍ച്ചെ മൂന്നിന് എറണാകുളം വൈറ്റിലവഴി കടവന്ത്രയിലേക്ക് നടന്നു പോകുമ്പോള്‍ കോണ്‍ഗ്രസ് ഭവനിലേക്കുള്ള ഇടവഴിയില്‍നിന്നാണ് ഇരുവരും ചേര്‍ന്നു ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സുധീഷിന്‍െറ പക്കല്‍ ഉണ്ടായിരുന്നു താക്കോല്‍ ഉപയോഗിച്ചാണ് ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞ 19ന് വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയില്‍വെച്ചാണ് ബൈക്ക് അപകടം ഉണ്ടാകുന്നത്. പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍പെട്ട ബൈക്ക് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ബൈക്കില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ പതിച്ചതിലും നമ്പര്‍ പ്ളേറ്റിലും പൊലീസിനു സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് തിരികെ എടുക്കാനായി സന്ദീപ് സ്റ്റേഷനിലത്തെിയപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സുധീഷിന്‍െറ കൈയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് സി.ഐ സക്കറിയ മാത്യു, എസ്.ഐ വി.എസ്. സുധീഷ്കുമാര്‍, അഡീഷനല്‍ എസ്.ഐ പി.വി. പുഷ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് മോഷണം തിരിച്ചറിഞ്ഞത്. വൈറ്റിലയിലുള്ള രാധാ കമ്യൂണിക്കേഷന്‍സ് സ്ഥാപന ഉടമ അനൂപിന്‍േറതാണ് ബൈക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.