കുമളി: തേക്കടി തടാകത്തില്‍ 45 പേരുടെ ജീവന്‍ അപഹരിച്ച ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ക്രൈംബ്രാഞ്ച് എസ്.പി പി.എ. വത്സന്‍െറ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. 2009 സെപ്റ്റംബര്‍ 30ന് തടാകത്തിലെ മണക്കവലയില്‍ കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ‘ജലകന്യക’ മറിഞ്ഞായിരുന്നു വന്‍ദുരന്തം. അന്വേഷണം പൂര്‍ത്തിയായെങ്കിലും കേസ് വാദിക്കുന്നതിനായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ് എസ്.പിക്ക് നല്‍കിയ നിര്‍ദേശം. 2014 ഡിസംബര്‍ 24നാണ് ബോട്ട് ദുരന്തത്തിന്‍െറ കേസ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. കുറ്റപത്രത്തില്‍ അവ്യക്തതകളുണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളെല്ലാം വ്യത്യസ്ത കുറ്റങ്ങളാണ് ചെയ്തിരിക്കുന്നതെന്നും കുറ്റകൃത്യത്തിനനുസരിച്ച് പ്രത്യേകം കുറ്റപത്രം നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് ഫയല്‍ കോടതിയില്‍ എത്തിയപ്പോള്‍ കേസ് ഡയറി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിക്കാത്തതിനാലാണ് തുടരന്വേഷണത്തിന് വിടാന്‍ കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്‍െറ നിലപാട്. അതേസമയം, കുറ്റപത്രം നല്‍കുന്നതിന് മുമ്പ് പ്രോസിക്യൂഷനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയില്ളെന്ന നിലപാടാണ് പ്രോസിക്യൂഷന്‍േറത്. കോടതി നിര്‍ദേശിച്ചരീതിയിലാണ് ഇപ്പോള്‍ കുറ്റപത്രം തയാറാക്കിയത്. സാങ്കേതിക പദപ്രയോഗങ്ങള്‍ മനസിലാക്കി കോടതിയില്‍ അവതരിപ്പിക്കണമെങ്കില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍തന്നെ വേണമെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വൈകാതെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്പെഷല്‍ പ്രോസിക്യൂട്ടറുമായി ആശയ വിനിമയം നടത്തിയതിനുശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കൂ. നരഹത്യക്ക് കേസെടുത്ത ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലസ്കര്‍ അനീഷ് എന്നിവര്‍ക്കെതിരായ കുറ്റങ്ങള്‍ ഒരു കുറ്റപത്രത്തിലാണ് ഉള്‍പ്പെടുത്തിയത്. മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്, ഫോറസ്റ്റ് വാച്ചര്‍ പ്രകാശന്‍, ബോട്ട് നിര്‍മിച്ച കമ്പനിയുടെ ഉടമ എന്‍.എ. ഗിരി, കെ.ടി.ഡി.സിയിലെ മെക്കാനിക്കല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണ് തയാറാക്കിയത്. തേക്കടി ബോട്ട് ദുരന്തത്തില്‍ ഏഴു കുട്ടികളും 23 സ്ത്രീകളുമടക്കം 45 പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഇതര സംസ്ഥാനത്തുനിന്നുള്ള വിനോദ സഞ്ചാരികളായതിനാല്‍ അന്വേഷണവും കേസ് വിസ്താരവും വേഗത്തിലാക്കാന്‍ സമ്മര്‍ദമുണ്ടായില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞ് കമീഷന്‍ ശിപാര്‍ശ പ്രകാരം തേക്കടി ഉള്‍പ്പെടെ ജലയാനങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അതിന്‍െറ അടിസ്ഥാനത്തില്‍ ഉല്ലാസയാത്രാ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി, ലൈഫ് ഗാര്‍ഡുകള്‍ എന്നിവ ഏര്‍പ്പെടുത്തി. ബോട്ടുകളിലെ യാത്രക്കാരുടെ എണ്ണവും കുറച്ചു. തൊണ്ടിമുതലായ ജലകന്യക ബോട്ട് ദുരന്തം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തേക്കടി തടാകതീരത്ത് മഴയും വെയിലും കൊണ്ട് ഏറകുറെ നശിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.