കോട്ടയം: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ പ്രത്യേക നിബന്ധനകളോടെ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്താന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് ഉത്തരവായി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ കുടിവെള്ളം ശേഖരിക്കുന്നതും വിതരണം നടത്തുന്നതും പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണം. ഇതിനായി ഓരോ പ്രദേശത്തിനും നിശ്ചയിച്ച നിരക്കനുസരിച്ച് കുടിവെള്ള വിതരണം നടത്താന്‍ ആര്‍.ഡി.ഒമാരെ ചുമതലപ്പെടുത്തി. കുടിവെള്ള വിതരണം നടത്തേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാത്ത പ്രദേശങ്ങളില്‍ അതത് തഹസില്‍ദാര്‍ കുടിവെള്ള ആവശ്യകത നേരിട്ട് വിലയിരുത്തിയതിനുശേഷമേ അനുമതി നല്‍കാവൂ. രാഷ്ട്രീയ കക്ഷികളുടെയോ ജനപ്രതിനിധികളുടെയോ നിര്‍ദേശമോ ഇടപെടലോ ഉണ്ടാകാന്‍ പാടില്ല. ജലവിതരണത്തിന് വാഹന സൗകര്യം ആവശ്യമെങ്കില്‍ അത് വാടകക്കോ കരാര്‍ മുഖേനയോ പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഏര്‍പ്പാടാക്കേണ്ടതാണ്. ജല അതോറിറ്റിയുടെ നിയന്ത്രണത്തിലല്ലാത്ത സ്രോതസ്സുകളില്‍നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിന് തഹസില്‍ദാറില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും ജലശുദ്ധത ഉറപ്പുവരുത്തുകയും വേണം. ഇത്തരം ജലസ്രോതസ്സുകളിലും ജലവിതരണ വാഹനങ്ങളിലും ലോഗ് ബുക്കുകള്‍ സൂക്ഷിക്കേണ്ടതും ഉദ്യോഗസ്ഥരെ കാണിച്ച് സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. ഇതിന്‍െറ ട്രിപ് ഷീറ്റുകള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഓരോ പ്രദേശത്തും പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഒന്നോ ആവശ്യമെങ്കില്‍ അതിലധികമോ ജലവിതരണ പോയന്‍റുകള്‍ നിശ്ചയിക്കാം. സ്വകാര്യവ്യക്തികളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ കുടിവെള്ളമത്തെിക്കാന്‍ പാടില്ളെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.