കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ ഭാരവണ്ടികള്‍ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ളെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് രണ്ടിന് തിരുനക്കര പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്നുള്ള എല്ലാ സര്‍വിസുകളും നിര്‍ത്തും. തുടര്‍ന്നുള്ള എല്ലാ സര്‍വീസുകളും നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് അവിടത്തെന്നെ അവസാനിക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂര്‍, മണര്‍കാട്, തലപ്പാടി വഴി പോകണം. ഏറ്റുമാനൂരിനും നാഗമ്പടത്തിനും ഇടക്കുനിന്ന് വരുന്ന ഭാരവണ്ടികള്‍ എസ്.എച്ച്. മൗണ്ട്, വട്ടമൂട്പാലം, ഇറഞ്ഞാല്‍, കഞ്ഞിക്കുഴി, കടുവാക്കുളം ചങ്ങനാശേരി വഴി പോകണം. വടക്കോട്ട് പോകേണ്ട വാഹനങ്ങള്‍ ചിങ്ങവനം, കടുവാക്കുളം, കഞ്ഞിക്കുഴി, ഇറഞ്ഞാല്‍, വട്ടമൂട്പാലം, എസ്.എച്ച് മൗണ്ട് വഴി പോകണം. ചിങ്ങവനത്തിനും കോടിമതക്കും ഇടക്കുനിന്നുവരുന്ന വാഹനങ്ങള്‍ കോടിമതയില്‍നിന്ന് മണിപ്പുഴ ഈരേകടവ് (പുതിയ റോഡ്) വഴി മനോരമ ജങ്ഷനിലത്തെി നാഗമ്പടത്തേക്ക് പോകണം. കെ.കെ റോഡിലൂടെ വരുന്ന സര്‍വിസ് ബസുകള്‍ രണ്ടുമുതല്‍ കലക്ടറേറ്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞു ലോഗോസ് ജങ്ഷന്‍, കുര്യന്‍ ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ എത്തണം. തിരികെ ബേക്കര്‍ ജങ്ഷന്‍, ശാസ്ത്രി റോഡുവഴി പോകണം. കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ് ഭാഗത്തേക്കു പോകേണ്ട ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് ബേക്കര്‍ ജങ്ഷന്‍, ചാലുകുന്ന്, അറുത്തൂട്ടി കുരിശുപള്ളി വഴി പോകണം. ഈ ഭാഗത്തുനിന്നു നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി, ഉപ്പൂട്ടിക്കവല, ബേക്കര്‍ ജങ്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തണം. കുട്ടികളുടെ ലൈബ്രറി ഭാഗത്തുനിന്നു നഗരത്തിലേക്കുവരുന്ന എല്ലാ വാഹനങ്ങളും വാഹനങ്ങളും ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ ലൈബ്രറി ഭാഗത്തുനിന്നു തിരിഞ്ഞ് പടിഞ്ഞാറോട്ട് തിരിഞ്ഞു കുരിശുപള്ളി, ഉപ്പൂട്ടി, ചാലുകുന്ന്, ബേക്കര്‍ ജങ്ഷന്‍, ശാസ്ത്രി റോഡ് വഴി പോകണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.