തിരുനക്കര പൂരം : ഇന്ന് താളമേള വര്‍ണങ്ങളുടെ വിസ്മയ നിമിഷങ്ങള്‍

കോട്ടയം: നഗരത്തിന് താളമേള വര്‍ണ വിസ്മയനിമിഷങ്ങള്‍ സമ്മാനിക്കുന്ന തിരുനക്കര പൂരത്തിന് ഇനി മണിക്കൂറുകള്‍. ചമയങ്ങളിട്ട ഗജവീരന്മാര്‍, കണ്ണിനും കാതിനും കുളിര്‍മ പകരുന്ന കുടമാറ്റവും താളമേളങ്ങളും. ഏതൊരു പൂരപ്രേമിയെയും കുളിരണിയിക്കുന്ന കാഴ്ചകളുടെ വിരുന്നാകും ഞായറാഴ്ച തിരുനക്കര ക്ഷേത്ര മുറ്റം സമ്മാനിക്കുക. ഇതിലലിയാന്‍ വന്‍ജനാവലിയും കോട്ടയം നഗരത്തിലത്തെുമെന്നാണ് പ്രതീക്ഷ. വൈകീട്ട് 3.30ന് പൂരത്തിന് തുടക്കമാവും. തലയെടുപ്പുള്ള 24 ഗജരാജാക്കന്മാരാണ് പൂരപ്പറമ്പിനെ ആകര്‍ഷകമാക്കാന്‍ തിരുനക്കരയിലത്തെുക. നാഗമ്പടം, തളിക്കൊട്ട, പുത്തനങ്ങാടി, എരുത്തിക്കല്‍, മള്ളൂര്‍കുളങ്ങര, പാറപ്പാടം, കൊപ്രത്ത്, പള്ളിപ്പുറത്തുകാവ്, പുതിയ തൃക്കോവില്‍, അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍നിന്നുള്ള ചെറുപൂരങ്ങളും വിവിധ സംഘടനകളുടെ ശോഭായാത്രയും രാവിലെ 11ന് തിരുനക്കര തേവരുടെ നടയില്‍ എത്തിച്ചേരും. ശ്രീകോവിലിനു മുന്നില്‍ കൊടിമരചുവട്ടില്‍ അണിനിരക്കുന്ന ആനകളെ തീര്‍ഥം തളിച്ച് ചന്ദനക്കുറി തൊടുവിച്ച് തന്ത്രിയും മേല്‍ശാന്തിയും പൂരത്തിന് അനുവാദം നല്‍കും. തുടര്‍ന്ന്, ആനകളെ ക്ഷേത്ര ഗോപുരം കടന്ന് മൈതാനത്തേക്ക് എഴുന്നള്ളിക്കും. പടിഞ്ഞാറന്‍ ചേരുവാരത്തിനും കിഴക്കന്‍ ചേരുവാരത്തിനും മധ്യേ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും ആല്‍ത്തറ മേളമൊരുക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വത്തിന്‍െറ ആനച്ചമയങ്ങളാണ് പൂരത്തിന് ഉപയോഗിക്കുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച 125 പവന്‍െറ തിടമ്പ് പൂരത്തിന് എഴുന്നള്ളിക്കും. വൈകീട്ട് അഞ്ചുമുതലാണ് വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. എട്ടിന് വെടിക്കെട്ടും നടക്കും. ഉച്ചക്ക് രണ്ടുമുതല്‍ ക്ഷേത്രത്തില്‍ ഉത്സവബലി ദര്‍ശനം നടക്കും. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ജോസ്കെ. മാണി എം.പി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ പി.കെ. കുമാരന്‍, അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവരും പങ്കെടുക്കും. പൂരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, ഉത്സവബലി ദര്‍ശനം എന്നിവ നടന്നു. വൈകീട്ട് കാഴ്ച ശ്രീബലിയും നടന്നു. ജുഗല്‍ ബന്ദി, ഗാനമേള എന്നിവയും കാണികള്‍ക്ക് ആവേശം പകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.