ഗാന്ധിനഗര്‍ (കോട്ടയം): കാട്ടുതീയില്‍ വെന്തുരുകിയ പാമ്പാടുംചോലക്ക് പുതുജീവന്‍ നല്‍കാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പരിശ്രമം വിജയത്തിലേക്ക്. മെഡിക്കല്‍ സര്‍വിസ് സെന്‍ററിന്‍െറ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തുന്ന ശ്രമമാണ് പുരോഗമിക്കുന്നത്. ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല കേന്ദ്രീകരിച്ചാണ് ഇവര്‍ മണ്ണൊലിപ്പ് തടഞ്ഞ്, ജലലഭ്യത കൂടാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2015ല്‍ കാട്ടുതീയില്‍പെട്ട് പാമ്പാടുംചോലയിലെ 39 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചിരുന്നു. ഇവിടെ വീണ്ടും പച്ചപ്പണിയിക്കാനാണ് വിദ്യാര്‍ഥികളുടെ ശ്രമം. ഇതിന് വനംവകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും പിന്തുണയുമായുണ്ട്. പുല്‍മേടുകള്‍ കത്തിനശിച്ച സ്ഥലത്ത് ഉണങ്ങിയ വറ്റല്‍ മരങ്ങള്‍ ഉപയോഗിച്ച് ആദ്യം ബണ്ട് നിര്‍മിച്ചു. തുടര്‍ന്ന് പുല്ല് വെച്ചുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മലനിരകളില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന കാട്ടുതീ പുല്‍മേടുകള്‍ നശിപ്പിക്കുന്നു. വറ്റല്‍ പോലുള്ള പാഴ്മരങ്ങള്‍ വേഗത്തില്‍ വീണ്ടും വളരുന്നത് ജലക്ഷാമത്തിന് കാരണമാകുന്നതായും കണ്ടത്തെിയിരുന്നു. ഇതാണ് പ്രകൃതിസ്നേഹികളായ ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ഥികളെ അവരുടെ മേഖലയില്‍നിന്ന് വേറിട്ട പ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചത്. 1970-’80 കാലഘട്ടത്തിലാണ് അക്കേഷ്യയെപ്പോലെ തന്നെയുള്ള വറ്റല്‍ മരം വനമേഖലയില്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചത്. എന്നാല്‍, വളരെ വേഗത്തില്‍ വളരുന്ന ഈ പാഴ്മരം മലനിരകളിലെ നീര്‍ച്ചാലുകളിലെ ജലം ഇല്ലാതാക്കുന്നു. ജലദൗര്‍ലഭ്യം മൂലം പുല്‍മേടുകള്‍ ഉണങ്ങുന്നതായും വനംവകുപ്പ് കണ്ടത്തെി. വനം-വന്യജീവി വകുപ്പ് നടത്തിയ ശ്രമത്തിന് പിന്തുണ നല്‍കിയാണ് കോട്ടയം നേച്ചര്‍ സൊസൈറ്റി രംഗത്തത്തെുന്നത്. തുടര്‍ന്ന് കോഓഡിനേറ്റര്‍ നിതീഷ് എസ്. കുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സര്‍വിസ് സെന്‍റര്‍ പ്രസിഡന്‍റ് ഡോ. പി.എസ്. ജിനേഷ്, അംഗങ്ങളായ ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. സരിന്‍, ഡോ. ടി. ദീപു, ഡോ. ആകാശ്, എം.ജി സര്‍വകലാശാല പരിസ്ഥിതി വിഭാഗം ഗവേഷകനായ ടോംസ് അഗസ്റ്റിന്‍, അബ്ദുല്‍ ഷുക്കൂര്‍, അരുണ്‍ ശശി എന്നിവരുമായി കൂടിയാലോചിച്ചാണ് ഇടുക്കി ജില്ലയിലെ വനമേഖലകളില്‍ മണ്ണൊലിപ്പ് തടയാനും ജലലഭ്യത ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.