കോട്ടയം: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കം തുടങ്ങി. ഞായറാഴ്ച കൂടിയ ഇടവക പൊതുയോഗം പെരുന്നാളിന്‍െറ സുഗമമായ നടത്തിപ്പിന് 1001 അംഗങ്ങളടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. കത്തോലിക്ക ബാവയും സഭയിലെ ഇതര മെത്രാപ്പൊലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 28നാണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ദിനങ്ങള്‍. മേയ് അഞ്ചിന് പുതുപ്പള്ളി തീര്‍ഥാടനം. നാടിന്‍െറ നാനാഭാഗത്തുനിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കും. വൈകീട്ട് പള്ളിയുടെ വിവിധ കുരിശ്ശടികളില്‍നിന്നുള്ള പ്രദക്ഷിണമുണ്ടാകും. മേയ് ആറിന് രാവിലെ കുര്‍ബാനക്കുശേഷം പുതുപ്പള്ളി പള്ളിയുടെ ഗതകാല പ്രൗഢിയും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന പൊന്നിന്‍കുരിശ് ദര്‍ശനത്തിന് സ്ഥാപിക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. വൈകീട്ട് സന്ധ്യാനമസ്കാരത്തിനുശേഷം ഭക്തിസാന്ദ്രമായ പ്രദക്ഷിണവും തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും ഉണ്ടാകും. പ്രധാന പെരുന്നാള്‍ ദിനമായ മേയ് ഏഴിന് രാവിലെ ഒമ്പതിന്മേല്‍ കുര്‍ബാനക്ക് ശേഷമാണ് വെച്ചൂട്ട് നേര്‍ച്ച, ഉച്ചക്ക് രണ്ടിന് നടക്കുന്ന ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിനുശേഷം വിശ്വാസികള്‍ക്ക് അപ്പവും പാകംചെയ്ത കോഴിയിറച്ചിയും നേര്‍ച്ചയായി വിളമ്പുമെന്ന് വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് കൊച്ചക്കാലയില്‍, പി.എം. ചാക്കോ പാലാക്കുന്നേല്‍, സെക്രട്ടറി ജീവന്‍ കുര്യന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.