കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുകളിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃയോഗത്തില്‍ ആവശ്യം. ചങ്ങനാശേരി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസിന് വീട്ടുനല്‍കരുതെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളിലെല്ലാം കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍നിന്നുള്ള ഒരുവിഭാഗത്തിന്‍െറ കൊഴിഞ്ഞുപോക്ക് ജില്ലയിലെ വിജയസാധ്യതയെ ബാധിക്കില്ളെന്നും നേതാക്കള്‍ വിലയിരുത്തി. ജില്ലയിലെ ചില സഭാനേതാക്കള്‍ പാര്‍ട്ടിക്കെതിരെ രംഗത്തത്തെുന്ന സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി യോഗം ഉദ്ഘാടനം ചെയ്തു. വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കര്‍ഷകരോടൊപ്പം നിന്നത് കേരള കോണ്‍ഗ്രസ് എം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ കര്‍ഷകന്‍െറ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ശ്രദ്ധ ക്ഷണിക്കാനും കേന്ദ്രവിലസ്ഥിരത ഫണ്ടില്‍നിന്ന് ആനുകൂല്യം ലഭിക്കാനുമാണ് കേരള കോണ്‍ഗ്രസ് എം കോട്ടയത്ത് നിരാഹാര സത്യഗ്രഹം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. സി.എഫ്.തോമസ് എം.എല്‍.എ, ജോസ് കെ. മാണി എം.പി, ഡോ.എന്‍. ജയരാജ് എം.എല്‍.എ, തോമസ് ചാഴികാടന്‍, എം.എസ്. ജോസ്, വിജി എം.തോമസ്, സണ്ണി തെക്കേടം, ജോബ് മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോബ് മൈക്കിള്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് ലൂക്കോസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ എന്നീ യുവനേതാക്കളാണ് സീറ്റിനായി രംഗത്തുള്ളത്. പതിറ്റാണ്ടുകളായി ചങ്ങനാശേരിയില്‍ മത്സരിക്കുന്ന സി.എഫ്. തോമസിനുപകരം തനിക്ക് സീറ്റുനല്‍കണമെന്ന് ആവശ്യമാണ് ജോബ് മൈക്കിള്‍ ഉയര്‍ത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതില്‍ കെ.എം. മാണി അതൃപ്തി പ്രകടിപ്പിച്ചതോടെ ജോബ് മൈക്കിളിന്‍െറ സീറ്റ് സാധ്യത മങ്ങിയതായി വിലയിരുത്തപ്പെട്ടിരുന്നു. അടുത്തിടെ നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചങ്ങനാശേരിയില്‍ പുതുമുഖം എത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സി.എഫിന് ഇപ്പോഴും യുവത്വം നഷ്ടപ്പെട്ടിട്ടില്ളെന്നായിരുന്നു കെ.എം. മാണിയുടെ മറുപടി. എന്നാല്‍, ഇതിനുശേഷവും ജോസ് കെ.മാണിയുടെ പിന്തുണയോടെ ജോബ് മൈക്കിള്‍ സജീവമായി രംഗത്തുണ്ട്. ചങ്ങനാശേരി അല്ളെങ്കില്‍ കുട്ടനാട് എന്ന ആവശ്യമാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. ഏറ്റുമാനൂര്‍ ലക്ഷ്യമിട്ടാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് ലൂക്കോസിന്‍െറ കരുനീക്കങ്ങള്‍. എന്നാല്‍, തോമസ് ചാഴികാടന്‍ ശക്തമായി രംഗത്തുള്ളത് വെല്ലുവിളിയാണ്്. പി.സി. ജോര്‍ജ് പാര്‍ട്ടി വിട്ടതോടെ ഒഴിവുവന്ന പൂഞ്ഞാര്‍ ലക്ഷ്യമിട്ടാണ് സജി മഞ്ഞക്കടമ്പന്‍ രംഗത്തുള്ളത്. പി.സി. ജോര്‍ജ് പാര്‍ട്ടിയുമായി ഇടഞ്ഞകാലം മുതല്‍ പൂഞ്ഞാര്‍ ലക്ഷ്യമിട്ട് സജി രംഗത്തത്തെിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി ചര്‍ച്ച ആരംഭിച്ചിട്ടില്ളെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.