പൂഞ്ഞാറില്‍ ലീഗ് ഇടയുന്നു; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ടുനില്‍ക്കും

കാഞ്ഞിരപ്പള്ളി: പാറത്തോട്, എരുമേലി മണ്ഡലങ്ങളിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് നേതൃത്വവുമായി ഇടയുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. യു.ഡി.എഫ് നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇവര്‍ പറഞ്ഞു. പാറത്തോട് മണ്ഡലം വൈസ് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ ഇടക്കുന്നത്ത് ചേര്‍ന്ന യോഗത്തിലാണ് ഐകകണ്ഠ്യേന തീരുമാനമുണ്ടായത്. പാറത്തോട് നിയോജക മണ്ഡലം യു.ഡി.എഫ് ലെയ്സണ്‍ കമ്മിറ്റി യോഗം ചേരുന്നതിന് രണ്ടു തവണ തീരുമാനിച്ചെങ്കിലും ഈ യോഗങ്ങളില്‍ ലീഗിന്‍െറ പ്രതിനിധികള്‍ പങ്കെടുക്കേണ്ടില്ളെന്നായിരുന്നു ലീഗ് പ്രദേശിക നേതൃത്വത്തിന്‍െറ തീരുമാനം. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ നടത്തിയ നിയോജക മണ്ഡലം യു.ഡി.എഫ് ലെയ്സണ്‍ കമ്മിറ്റി യോഗത്തില്‍ മുസ്ലിംലീഗ് അംഗങ്ങള്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എരുമേലി-പാറത്തോട് പഞ്ചായത്തുകളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കിയത് ഘടകകക്ഷികളുടെ ഇടപെടല്‍ മൂലമാണെന്നാണ് ഇവരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.