നിയമ ലംഘനം: 159 ടിപ്പറുകള്‍ക്ക് എതിരെ കേസ്

കോട്ടയം: ജില്ലാ പൊലീസ് നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളിലും വാഹന പരിശോധനകളിലും നിയമലംഘനം നടത്തിയ 159 ടിപ്പറുകള്‍ക്കെതിരെ കേസെടുത്തു. ഓട്ടോയില്‍ സ്കൂള്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ 15 കേസും എടുത്തതായി പൊലീസ് അറിയിച്ചു. കഞ്ചാവ് വില്‍പനക്കാരെ കണ്ടത്തൊനും ചൊവ്വാഴ്ച ജില്ലയില്‍ വ്യാപകമായി പരിശോധന നടന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ച് തിരക്കുള്ള സമയത്ത് ടൗണില്‍ പ്രവേശിച്ച ഭാരവാഹനങ്ങള്‍ക്കെതിരെ അഞ്ചു കേസും നിയമം ലംഘിച്ച് ഓടിച്ച 24 പ്രൈവറ്റ് ബസുകള്‍ക്കെതിരെയും കേസെടുത്തു. ഇതരസംസ്ഥാനക്കാരുടെ എണ്ണവും വിവരശേഖരണങ്ങളും നടത്താന്‍ സ്റ്റേഷന്‍ തലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി 65 ലേബര്‍ ക്യാമ്പുകള്‍ പരിശോധിച്ചു. 444 ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം, ഫോട്ടോ, ഫിംഗര്‍ പ്രിന്‍റ് എന്നിവ ശേഖരിച്ചു. ഒറ്റക്ക് താമസിക്കുന്നതും വൃദ്ധരുമായ വ്യക്തികളെ തിരിച്ചറിഞ്ഞ് സഹായമത്തെിക്കാനുള്ള പരിശ്രമത്തില്‍ 123 സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് സഹായം എത്തിച്ചു. ഈ വീടുകളില്‍ സി.സി ടി.വി കാമറ സ്ഥാപിക്കുന്നതിന്‍െറ ആവശ്യകത, പരിചാരകരുടെ സേവന വിവരങ്ങള്‍, ബന്ധപ്പെടേണ്ട പ്രധാന ഫോണ്‍ നമ്പറുകള്‍ എന്നിവ കൈമാറി. ജില്ലയില്‍ ഗതാഗതകുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3853 ഫോട്ടോയില്‍ 1595 പെറ്റിക്കേസുകളും 2258 പേര്‍ക്ക് നോട്ടീസുകളും കൊടുത്തിട്ടുണ്ട്. കൂടാതെ, പെട്രോള്‍ പമ്പുകളില്‍ സി.സി ടി.വി സ്ഥാപിക്കുന്നതിനായി 33 പെട്രോള്‍ പമ്പുകള്‍ക്കും ഇന്‍റര്‍നെറ്റ് കഫേകള്‍ പരിശോധിച്ച് 77 കഫേകള്‍ക്ക് സി.സി ടി.വി സ്ഥാപിക്കുന്നതിനായി നോട്ടീസ് നല്‍കി. പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.