വാഴൂര്‍: ദേശീയപാതയോരത്തെ കൊടുംവളവുകളില്‍ വളര്‍ന്നുനില്‍ക്കുന്ന മുള്‍പ്പടര്‍പ്പുകളും കാട്ടുചെടികളും വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന ഇളമ്പള്ളി കവല മുതല്‍ 17ാം മൈല്‍ വരെയുള്ള കൊടുംവളവുകളിലാണ് വാഹന ഡ്രൈവര്‍മാരുടെ കാഴ്ചമറച്ച് കാട്ടുചെടികള്‍ വളരുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന ഇളമ്പള്ളി കവലയിലെ വളവില്‍ ചെടികള്‍ വളര്‍ന്നതുമൂലം എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കൃത്യമായി കാണാന്‍ കഴിയില്ല. ഇവ റോഡിലേക്ക് പടര്‍ന്നതിനാല്‍ കോട്ടയം ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ക്ക് പാതയുടെ ഓരം ചേരാനും കഴിയില്ല. റോഡിന്‍െറ ഒരുഭാഗത്ത് കുഴിയുള്ളതുമൂലം എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ഒരു പരിധിയിലപ്പുറം റോഡില്‍നിന്ന് വാഹനങ്ങള്‍ ഇറങ്ങാന്‍ കഴിയില്ല. നിരന്തരം അപകടമുണ്ടാകുകയും മനുഷ്യജീവനുകള്‍ പൊലിയുകയും ചെയ്ത വളവിലെ അപകടസാധ്യത കുറക്കാന്‍ ദേശീയപാത അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികളും വാഹനയാത്രികരും പ്രതിഷേധത്തിലാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.