ഈരാറ്റുപേട്ട: പാലായില്‍നിന്ന് പൂഞ്ഞാറിന് പോകുകയായിരുന്ന സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് ഒമ്പതു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റോഡില്‍ പനച്ചിപ്പാറ ചെമ്മരപ്പടിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പൂഞ്ഞാര്‍ പനച്ചിപ്പാറ പാറപ്പള്ളില്‍ രാജപ്പന്‍ (67), മേച്ചാല്‍ അരീപ്ളാക്കല്‍ ഡാലിയ (35), അടിവാരം കൊട്ടാരത്തില്‍ ശിവദാസന്‍ (50), അടിവാരം വടക്കേടത്ത് വിലാസിനി (50), തീക്കോയി ഇഞ്ചിയാനിയില്‍ ശ്രീഥ് (35), അടിവാരം അറക്കക്കുന്നേല്‍ ജെസി തോമസ് (49) എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാരപരിക്കേറ്റ മറ്റുള്ളവരെ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. ഈരാറ്റുപേട്ട എസ്.ഐ ടി.ആര്‍. ജിജു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.ഇതിനിടെ അപകടത്തില്‍പെട്ട ബസിലുണ്ടായിരുന്ന പൂഞ്ഞാര്‍ സ്വദേശിനിയുടെ നാല് പവന്‍ മാല മോഷണം പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബസിലുണ്ടായിരുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടസമയത്ത് മാല നഷ്ടപ്പെട്ട വിവരം യുവതി സ്ഥലത്തത്തെിയ പൊലീസിനെ അറിയിച്ചിരുന്നു. മാലമോഷണം നടത്തിയ സ്ത്രീ അപകടസ്ഥലത്തിന് സമീപം മാല ഒളിച്ചുവെച്ച് സംഭവ സ്ഥലത്തുനിന്ന് പോയിരുന്നു. മണിക്കൂറുകള്‍ക്കുശേഷം സ്ഥലത്ത് തിരിച്ചത്തെിയ ഇവര്‍ മാലക്കായി തിരച്ചില്‍ നടത്തി. ഇതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം തിരക്കുകയും മാല സഹിതം പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. മോഷണം പോയ മാലയും ഇവരില്‍നിന്ന് കണ്ടെടുത്തു. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.