കോട്ടയം: സഹോദരങ്ങളെ ബന്ധുകൂടിയായ യുവാവ് കുത്തിപ്പരിക്കേല്‍പിച്ചു. സഹോദരങ്ങളായ കാലയില്‍പടി കാലായില്‍ കരോട്ട് ദേവദാസ് (23), പ്രദീപ് (25), ശാന്തന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അയല്‍വാസിയും ബന്ധുവുമായ കാലായില്‍പടി പ്ളാപ്പറമ്പില്‍ പ്രശാന്താണ് (32) ആക്രമിച്ചത്. പനച്ചിക്കാട് കാലായില്‍പടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 10.45നായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സഹോദരങ്ങളായ ദേവദാസും പ്രദീപും കോട്ടയത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴി പ്രശാന്ത് കാലായില്‍പടിയിലുള്ള കടയില്‍ ബഹളം വെക്കുന്നതു കണ്ടു. തുടര്‍ന്ന് ഇവര്‍ ബഹളത്തില്‍ ഇടപെടുകയും ചെറിയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. അതില്‍ പ്രകോപിതനായ പ്രശാന്ത് പ്രദീപിന്‍െറയും ദേവദാസിന്‍െറയും വീട്ടിലത്തെി ഇവരെ വിളിച്ചിറക്കി കുത്തുകയായിരുന്നു. പ്രദീപിന്‍െറ വയറിനും ദേവദാസിന്‍െറ വലതു കൈമുട്ടിനാണ് കുത്തേറ്റത്. സഹോദരങ്ങളെ ആക്രമിക്കുന്നത് കണ്ടു തടസ്സം പിടിക്കാനത്തെിയ ശാന്തനും കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രശാന്തിനും പരിക്കേറ്റു. ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനാണ് പ്രശാന്തിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.