തുമരംപാറയില്‍ കാട്ടാന ഇറങ്ങി

എരുമേലി: വനാതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. തുമരംപാറ കൊപ്പം വനാതിര്‍ത്തിയിലാണ് കാട്ടാന ഇറങ്ങിയത്. വനത്തോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ഇറങ്ങിയ ഒറ്റയാന്‍ വാഴ, പ്ളാവ്, പന തുടങ്ങിയവ നശിപ്പിച്ചു. ആനക്കല്ലില്‍ നൗഷാദിന്‍െറ കൃഷിയിടത്തിലെ പ്ളാവ് മറിച്ചിട്ട കാട്ടാന വാഴകള്‍ നശിപ്പിക്കുകയും റബര്‍ മരങ്ങള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ മറ്റൊരാളുടെ പറമ്പിലൂടെ ആന പ്രദേശത്തേക്കുള്ള റോഡില്‍ ഇറങ്ങിയതിന്‍െറ ലക്ഷണവും കണ്ടത്തെിയിരുന്നു. കാട്ടാനശല്യം അധികമില്ലാത്ത പ്രദേശത്ത് കാട്ടാന ഇറങ്ങിയതായി കണ്ടത്തെിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നൗഷാദിന്‍െറ വീടിന് സമീപം വരെ ആന എത്തിയവിവരം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് ഡി.ആര്‍.ഒ കെ.വി. രതീഷിന്‍െറ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. കാട്ടുമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോയിക്കക്കാവ് ഭാഗങ്ങളില്‍ സൗരോര്‍ജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൊപ്പത്ത് വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി ഇല്ലാത്തതാണ് കാട്ടാന ഇറങ്ങാന്‍ കാരണമായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.