കോട്ടയം: യാത്രക്കാരെ ‘പുറത്താക്കി’ നാഗമ്പടം ബസ്സ്റ്റാന്‍ഡ് കച്ചവടക്കാരുടെ കൈയില്‍. ജില്ലയിലെ ഏറ്റവും വലിയ സ്റ്റാന്‍ഡാണെങ്കിലും ഇതിന്‍െറ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. സ്റ്റാന്‍ഡിലെ സൗകര്യം അനധികൃതമായി കച്ചവടക്കാരും സാമൂഹിക വിരുദ്ധരും കൈയേറിയതായാണ് പരാതി. മികച്ച സൗകര്യങ്ങളോടെ ഒരു വര്‍ഷം മുമ്പ് സ്റ്റാന്‍ഡ് നവീകരിച്ചിരുന്നു. ടൈല്‍ പതിച്ചു മനോഹരമാക്കുകയും സ്റ്റീല്‍ രിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സൗകര്യം വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയില്ല. ഇരിപ്പിടങ്ങള്‍ പലതും സാമൂഹിക വിരുദ്ധരും മറ്റും കൈയടക്കുകയുമാണ്. സ്റ്റാന്‍ഡിലെ കടകള്‍ നഗരസഭ ലേലം ചെയ്ത് നല്‍കുകയാണ്. എന്നാല്‍, ഇതിനുപുറമെ, ലോട്ടറി കച്ചവടക്കാരുള്‍പ്പെടെ നാല്‍പതോളം അനധികൃത വ്യാപാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരിലേറെയും കൈയടക്കുന്നത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമാണ്. ഇവിടുത്തെ പല കടകളും വൃത്തിഹീന അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്താറില്ലത്രേ. സ്റ്റാന്‍ഡില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും ദുരിതമാകുന്നുണ്ട്. ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് സ്റ്റാന്‍ഡിനുള്ളിലെന്ന് സ്ത്രീകളും വിദ്യാര്‍ഥിനികളും പറയുന്നു. ഒറ്റക്ക് ഭീതിയോടെ മാത്രമേ നില്‍ക്കാന്‍ കഴിയൂ. സ്കൂള്‍ കുട്ടികള്‍ക്ക് നേരെ കമന്‍റടികളും ഉണ്ടാകുന്നുണ്ടത്രേ. ചില ബസ് ജീവനക്കാരും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്. യാത്രക്കാര്‍ക്ക് പുറമെ മറ്റ് നിരവധി പേരാണ് ഇവിടെ എത്തുന്നത്. സാമൂഹിക വിരുദ്ധരും ഇത്തരം വ്യാപാരികള്‍ക്കിടയിലുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. പകല്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാല്‍, സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാന്‍ പൊലീസും കാര്യക്ഷമമായി ഇടപെടലൊന്നും നടത്താറില്ല. ഇത്തരക്കാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് സംശയമുയര്‍ത്തുന്ന തരത്തിലാണ് പൊലീസിന്‍െറ ഇടപെടലെന്നും സ്ഥിരം യാത്രക്കാര്‍ പറയുന്നു. സന്ധ്യ മയങ്ങി കഴിഞ്ഞാല്‍ സ്റ്റാന്‍ഡിന്‍െറ പലകോണുകളും സാമൂഹിക വിരുദ്ധരുടെ പിടിയില്‍ അമരും. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരവും നടക്കുന്നുണ്ട്. കച്ചവടക്കാരാണെന്നുള്ള വ്യാജേന കഞ്ചാവും ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും വില്‍ക്കുന്നവരുണ്ട്. സ്റ്റാന്‍ഡിലെ പരിസരങ്ങളും മാലിന്യം നിറഞ്ഞ നിലയിലാണ്. സ്റ്റാന്‍ഡിലും റെയില്‍വേ മേല്‍പാലത്തിലും വെളിച്ചം പകരാന്‍ 2012ല്‍ ആറു ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍െറ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. രാത്രിയില്‍, എം.സി റോഡില്‍നിന്ന് മേല്‍പാലം വഴി സ്റ്റാന്‍ഡിലേക്കും തിരികെയും യാത്ര ചെയ്യുന്നവര്‍ ഇതുമൂലം ഏറെ വലയുന്നു. നാഗമ്പടം ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ന്നൊലിക്കുന്നുമുണ്ട്. കണ്‍ട്രോള്‍ റൂമില്‍ താല്‍ക്കാലിക വിശ്രമത്തിനായി സൂക്ഷിച്ചിരിക്കുന്ന കട്ടിലുകള്‍വരെ നനയുന്നതിനാല്‍ പൊലീസുകാര്‍ വലയുകയാണ്. വയര്‍ലെസ് സിസ്റ്റവും കമ്പ്യൂട്ടറും മഴ നനയാതെ സൂക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണെന്ന് പൊലീസുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.