മാലിന്യസംഭരണത്തിന് മുണ്ടക്കയത്ത് ഇനി പഞ്ചായത്ത് ലോറിയത്തെും

മുണ്ടക്കയം: പട്ടണത്തെ മാലിന്യ പ്രശ്നത്തില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍മപദ്ധതികള്‍ക്ക് പഞ്ചായത്ത്തലത്തില്‍ തുടക്കമായി. ടൗണിലും പരിസര പ്രദേശങ്ങളിലും കുന്നുകൂടുന്ന മാലിന്യം ഒന്നിടവിട്ട ദിവസങ്ങളില്‍ കൃത്യമായി നീക്കംചെയ്യുവാനാണ് സംവിധാനം. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ പൈങ്ങന ഭാഗത്തേക്കും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുത്തന്‍ചന്ത വരിക്കാനി പ്രദേശത്തേക്കും ലോറിയത്തെും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ വീടുകളിലെ മാലിന്യവും റോഡരികില്‍ എത്തിച്ചാല്‍ ലോറിയില്‍ കൊണ്ടുപോകുവാനാകും. കടകളിലെയും വീടുകളിലെയും മാലിന്യം പലപ്പോഴും മണിമലയാറ്റിലേക്കും വിജനമായ റോഡരികിലും നിക്ഷേപിക്കുകയാണ് പതിവ്. ഇത് തടയുവാനാണ് കൃത്യമായ ദിവസങ്ങളില്‍ പ്രദേശങ്ങളിലേക്ക് ലോറി അയച്ച് മാലിന്യം ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനമായതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജു അറിയിച്ചു. പൈങ്ങണ ഭാഗത്ത് വൈ.ഡബ്ള്യു.സി.എ ജങ്ഷന്‍, പാലത്തിന് സമീപം, തടിമില്ലിന് സമീപം, എസ്.എന്‍.ഡി.പി ജങ്ഷന്‍ എന്നിവിടങ്ങളിലും വരിക്കാനി ഭാഗത്ത് വരിക്കാനി കവല, പുത്തന്‍ചന്ത, മുളംകയം, വേങ്ങക്കുന്ന് കവല എന്നിവിടങ്ങളിലാണ് ലോറി നിര്‍ത്തി മാലിന്യം ശേഖരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.