കോട്ടയം: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് പദ്ധതിയൊരുക്കുന്നു. പൊലീസ് നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍നിന്ന് ഓരോരുത്തരെയും നേരില്‍കണ്ടാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണവിവരങ്ങള്‍, ഐ.ഡി കാര്‍ഡിന്‍െറ കോപ്പി, വിരലടയാളം, ഫോട്ടോ എന്നിവയാണ് ശേഖരിക്കുന്നത്. ഓരോ തൊഴിലാളിയുടെയും രേഖപ്പെടുത്തപ്പെട്ട പേരും വിലാസവും ശരിയായതു തന്നെയാണോ എന്ന് അതതു സംസ്ഥാനത്തെ അധികൃതരുമായി ബന്ധപ്പെട്ടു പരിശോധിച്ച് ഉറപ്പുവരുത്തും. അവര്‍ക്കെതിരെയുള്ള കേസുകളെ കുറിച്ചറിയാനും നിരീക്ഷിക്കാനും കഴിയുമെന്നാണ് പൊലീസ് പറയുന്നത്. പൂവന്തുരുത്തില്‍ ചൊവ്വാഴ്ച ക്യാമ്പ് നടത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഈസ്റ്റ് എസ്.ഐ യു. ശ്രീജിത് പറഞ്ഞു. 2015ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 2591ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, അതിന്‍െറ അഞ്ചിരട്ടിയിലേറെ പേര്‍ ജില്ലയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, 2016ല്‍ 88 കേസുകള്‍ ഇവര്‍ക്കെതിരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്. സ്വന്തം പരിധിയിലുള്ള ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ഓരോ പൊലീസ് സ്റ്റേഷനിലും രേഖപ്പെടുത്തണമെന്നാണ് നിയമം. സ്റ്റേഷനുകളില്‍നിന്നാണ് ലേബര്‍ ഓഫിസിലേക്ക് വിവരങ്ങള്‍ കൈമാറേണ്ടത്. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സാങ്കേതിക സംവിധാനങ്ങളുമില്ലാത്തതാണ് പൊലീസിനെ പിന്തിരിപ്പിക്കുന്നത്.ഇവരെ വിവിധ തൊഴിലുകള്‍ക്കായി കൊണ്ടുവരുന്ന കരാറുകാരും കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും പൊലീസിന് തലവേദനയാകുന്നുണ്ട്. പശ്ചിമബംഗാള്‍, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി ജില്ലയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് തമിഴ്നാട്ടില്‍നിന്നായിരുന്നു തൊഴിലാളി പ്രവാഹം. എന്നാല്‍, ഇപ്പോള്‍ തമിഴ്നാട്ടുകാരുടെ എണ്ണത്തില്‍ കുറവുണ്ട്. ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലും കെട്ടിട നിര്‍മാണം, ക്വാറി എന്നീ മേഖലകളിലാണ് ഇതരസംസ്ഥാനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്നത്.18 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പലയിടങ്ങളിലും ഇതരസംസ്ഥാന കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ട്. ഫ്ളാറ്റുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കും. ജില്ലയില്‍ പാറമ്പുഴ കൂട്ടക്കൊലപാതകം അടക്കം നിരവധി കേസുകളില്‍ ഇതരസംസ്ഥാനക്കാര്‍ പ്രതികളായിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് നിര്‍മാണത്തിനാണിപ്പോള്‍ ഇവരെ കൂടുതലായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.