കോട്ടയം: വാക്കേറ്റത്തത്തെുടര്‍ന്ന് മലയാളി യുവാവിനെ വീട്ടില്‍കയറി ആക്രമിക്കാനത്തെിയ അന്യസംസ്ഥാന യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പിച്ചു. അസം സ്വദേശികളായ ദിബാന്‍ കോ (24), ജിത്തു (26) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി ചിങ്ങവനം പൊലീസില്‍ ഏല്‍പിച്ചത്. പൂവന്‍തുരുത്ത് ലീല റബര്‍ മാറ്റ്സ് തൊഴിലാളികളാണിവര്‍. മൂലേടം തടത്തില്‍ അരുണിന്‍െറ വീടാക്രമിക്കാനത്തെിയപ്പോഴാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചത്. ഇതിനിടെ ഇരുവര്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ മണിപ്പുഴയിലാണ് സംഭവങ്ങള്‍ക്കു തുടക്കം. ഇതിനെക്കുറിച്ച് പൊലീസ് പറയുന്നത്: ദിബാന്‍കോയും ജിത്തുവും മറ്റൊരാളും മണിപ്പുഴ ഷാപ്പില്‍നിന്ന് മദ്യപിച്ചു പുറത്തിറങ്ങി തര്‍ക്കമുണ്ടാകുകയും ബഹളത്തില്‍ റോഡ് തടസ്സപ്പെടുകയും ചെയ്തു. ഈ സമയം ഇതുവഴി അരുണിന്‍െറ സഹോദരന്‍ അനൂപും ചിങ്ങവനം സ്വദേശി സജിയും ബൈക്കിലത്തെി. ദിബാന്‍കോയും ജിത്തുവും ഉള്‍പ്പെടെ 11 പേര്‍ അനൂപിന്‍െറ സഹോദരന്‍ അരുണിന്‍െറ വീടിനു പിന്നിലുള്ള വീട്ടിലാണു താമസിച്ചിരുന്നത്. അസംകാരോട് മാറിനില്‍ക്കാന്‍ ബൈക്കിന്‍െറ പിന്നിലിരുന്ന അനൂപ് ആവശ്യപ്പെട്ടു. ഇതിന്‍െറ പേരില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദിബാന്‍കോയും ജിത്തുവും അരുണിന്‍െറ വീട്ടില്‍ അതിക്രമിച്ചു കയറി. അനൂപ് തങ്ങളെ മര്‍ദിച്ചുവെന്നും തിരികെ ചോദിക്കാനത്തെിയതാണെന്നും പറഞ്ഞായിരുന്നു വീട്ടിലേക്കു കയറിയത്. അരുണും ഭാര്യയും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതോടെ, വീട്ടുകാര്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും തടഞ്ഞുവെക്കുകയുമായിരുന്നു. തുടര്‍ന്നു സ്ഥലത്തത്തെിയ ചിങ്ങവനം പൊലീസിന് ഇരുവരെയും കൈമാറി. ഇതിനിടെ, ഇരുവര്‍ക്കും മര്‍ദനമേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും വൈദ്യപരിശോധനക്കു വിധേയരാക്കി. ഇവര്‍ക്കു പരാതിയുണ്ടെങ്കില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.