കോട്ടയം: പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഇല്ലാതാക്കി സംസ്ഥാനത്തെ ഓപണ്‍ ഡഫേക്കേഷന്‍ ഫ്രീയായി (ഒ.ഡി.എഫ്) പ്രഖ്യാപിക്കുന്ന പദ്ധതിക്കൊപ്പം ചുവടുവെക്കാന്‍ ജില്ലയും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്‍ നടത്തിയ അടിസ്ഥാന വിവരശേഖരണം വഴി തയാറാക്കിയ പട്ടികയനുസരിച്ച് ജില്ലയില്‍ ശൗചാലയമില്ലാത്തവര്‍ക്കെല്ലാം ശൗചാലയം നിര്‍മിച്ചു നല്‍കും. ഒരു ശൗചാലയത്തിന് 15,400 രൂപയാണ് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഈ തുകയില്‍ 12,000 രൂപ സ്വച്ഛ്ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫണ്ട് വിഹിതമായും 3,400 രൂപ പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്നുമാണ് നല്‍കുക. മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ സ്വച്ഛ്ഭാരത് മിഷന്‍ (അര്‍ബന്‍) വിഹിതമായി 5,333 രൂപ നല്‍കും. ശേഷിക്കുന്ന 10,067 രൂപ അതത് നഗരസഭകള്‍ അവരുടെ വികസനഫണ്ടില്‍നിന്നോ തനത് ഫണ്ടില്‍നിന്നോ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലുമായി മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമായി 16,000 പേര്‍ക്ക് ശൗചാലയമില്ളെന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ കണ്ടത്തെിയിരിക്കുന്നത്. ഇതുസംബന്ധിച്ച കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും സെപ്റ്റംബറിലോടെ ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് നിര്‍ദേശിച്ചു. ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ കാമ്പയിന്‍െറ ഭാഗമായുള്ള പദ്ധതികള്‍ ജൂണ്‍ 25നകം രൂപവത്കരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങണമെന്നും കലക്ടര്‍ പറഞ്ഞു. ഇതിനുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിന് മുമ്പ് തന്നെ പ്രത്യേകമായി അംഗീകാരം വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. നിലവില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് മാത്രമേ ആനുകൂല്യം നല്‍കൂ. നിലവില്‍ ശൗചാലമുള്ളവര്‍ പുതുതായി മറ്റൊരു കക്കൂസ് നിര്‍മിക്കാനോ നിലവിലുള്ള കക്കൂസ് മോടിപിടിപ്പിക്കാനോ അറ്റകുറ്റപ്പണി നടത്താനോ ധനസഹായം അനുവദിക്കില്ല. ഇതിനു വേണ്ടി ജില്ലയിലേക്ക് ശുചിത്വമിഷന്‍ ലഭ്യമാക്കിയ പട്ടികയില്‍ പരിശീലനം നല്‍കിയ എന്യൂമറേറ്റര്‍മാര്‍ പരിശോധന നടത്തിയിട്ടുണ്ട്. അതനുസരിച്ച് ആദ്യം തയാറാക്കിയ പട്ടികയില്‍നിന്ന് നാലായിരത്തോളം അനര്‍ഹരായവരെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യം ഗ്രാമപഞ്ചായത്തുകളില്‍ ശൗചാലയമില്ലാത്ത 17,206 പേരും മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 1,985 പേരും ഉള്‍പ്പെട്ട 19,191 പേരും ഉണ്ടെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. പട്ടികയില്‍ നാലായിരത്തോളം പേരെ അനര്‍ഹരെന്ന് കണ്ടത്തെി ഒഴിവാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് മാത്രമേ ശൗചാലയം നിര്‍മിച്ച് നല്‍കൂ എന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്ററായ അസി. ഡെവലപ്മെന്‍റ് കമീഷണര്‍ ജി. കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. അസി. കോഓഡിനേറ്റര്‍മാരായ ജോര്‍ജ് തോമസ്, ടി.സി. ബൈജു, പ്രോഗ്രാം ഓഫിസര്‍ നോബിള്‍ സേവ്യര്‍, ജലനിധി കണ്‍സള്‍ട്ടന്‍റ് കൃഷ്ണകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.