കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ട പുണ്യവാളന്മാരുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ഇരട്ടകളുടെ മഹാസംഗമം ഞായറാഴ്ച നടക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഏഴ് ജോടി ഇരട്ടവൈദികര്‍ സഹകാര്‍മികത്വം വഹിക്കും. കുര്‍ബാനക്ക് ഗായകരായി എത്തുന്നതും ഇരട്ട സഹോദരങ്ങളായിരിക്കുമെന്നതും പ്രത്യേകതയാണ്. വിവിധ സ്ഥലങ്ങളില്‍നിന്നായി 1400ഓളം ഇരട്ടകള്‍ സംഗമത്തില്‍ പങ്കെടുക്കും. രാവിലെ ആറരക്ക് ആഘോഷമായ പാട്ടുകുര്‍ബാന, എട്ടരക്ക് ഇരട്ടകളുടെ രജിസ്ട്രേഷന്‍, ഒമ്പതരക്ക് സമൂഹബലി, 11.15ന് തിരുനാള്‍ പ്രദക്ഷിണം, 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ, ഒന്നിന് സ്നേഹ വിരുന്ന്, വൈകീട്ട് അഞ്ചിന് പാട്ടുകുര്‍ബാന തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന$പ്രതിഷ്ഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.