ചക്കാമ്പുഴ നിരപ്പില്‍ വീണ്ടും അപകടം: നാട്ടുകാര്‍ പ്രതിഷേധിച്ചു; അധികൃതര്‍ എത്തി നടപടി ഉറപ്പുനല്‍കി

പാലാ: അപകടങ്ങള്‍ തുടര്‍ക്കഥയായ രാമപുരം പാലാ റൂട്ടില്‍ വീണ്ടും അപകടം. ചക്കാമ്പുഴ നിരപ്പിലെ വളവില്‍ വെള്ളിയാഴ്ച രാവിലെ പിക് അപ് വാന്‍ മറിഞ്ഞ് പെരുമ്പാവൂര്‍ സ്വദേശി റോബര്‍ട്ടിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് ഈ റൂട്ടില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസും പി.ഡബ്ള്യു.ഡി അധികൃതരും സ്ഥലത്തത്തെി. രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി ജീവന്‍ ഈ റൂട്ടില്‍ പൊലിഞ്ഞിരുന്നു. ചക്കാമ്പുഴ നിരപ്പിലെ വളവില്‍ റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യാമെന്നും വീതികുറഞ്ഞ ഇവിടെ പുറമ്പോക്ക് ഭൂമി കൈവശം വെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ വ്യക്തിക്ക് സ്റ്റോപ് മെമ്മോ കൊടുത്ത് നിര്‍മാണങ്ങള്‍ നിര്‍ത്തിവെപ്പിക്കാമെന്നും സൂചനാ ബോര്‍ഡുകള്‍ വെക്കാമെന്നും ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ചക്കാമ്പുഴ സ്കൂളില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നഭാഗം അപകട മേഖലയാണ്. കൊച്ചു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പി.ടി.എ അംഗങ്ങളും അധ്യാപകരും നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും നടപടികളായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ കൈയേറ്റം ഒഴിപ്പിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, രാമപുരം പൊലീസ് സബ് ഇന്‍സ്പെക്ടര്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.