തെങ്ങണ ജങ്ഷനില്‍ യാത്രാദുരിതവും അപകടവും

ചങ്ങനാശേരി: അശാസ്ത്രീയ സിഗ്നല്‍ സംവിധാനവും ഗതാഗതക്കുരുക്കും കാരണം എറ്റുമാനൂര്‍- പെരുന്തുരുത്തി ബൈപാസിലെ തെങ്ങണ ജങ്ഷനില്‍ യാത്രാദുരിതവും അപകടവും വര്‍ധിച്ചു. ഗുഡ് ഷെപ്പേര്‍ഡ് റോഡിലേക്കുള്ള സിഗ്നല്‍ വിളക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് ദിശതെറ്റിയ നിലയിലായി. ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ചങ്ങനാശേരി- കറുകച്ചാല്‍ ഭാഗത്തെക്കാളും വാഹനങ്ങളുടെ തോത് ബൈപാസ് റോഡില്‍ വര്‍ധിച്ചതാണ് ഗതാഗതക്കുരുക്കിന്‍െറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കിഴക്കുപടിഞ്ഞാറ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ പുറപ്പെട്ട് കഴിഞ്ഞ് തെക്ക് വടക്ക് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ ലഭിക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഗുഡ്ഷെപ്പേര്‍ഡ് റോഡില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ ലഭിക്കുന്ന ദൈര്‍ഘ്യം കുറവായതാണ് ഇതിനുകാരണം. ഇതിനാല്‍ തെങ്ങണ മുതല്‍ ഗുഡ്ഷെപ്പേര്‍ഡ് റോഡ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. നിലവില്‍ ചങ്ങനാശേരി റോഡില്‍ സ്ഥാപിച്ച സിഗ്നലില്‍ പച്ച ലൈറ്റ് 60 സെക്കന്‍ഡും ചുവപ്പ് 120 സെക്കന്‍ഡും പ്രകാശിക്കാനാണ് ക്രമീകരിച്ചിരിക്കുന്നത്. പെരുന്തുരുത്തി- കോട്ടയം റൂട്ടില്‍ പച്ച 30 ഉം ചുവപ്പ് 60 സെക്കന്‍ഡുമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഈ സമയ ക്രമീകരണത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയുള്ളൂ. സമീപത്തെ സ്വകാര്യ സ്കൂളിലെ 30ല്‍ അധികം വാഹനങ്ങളും ദീര്‍ഘദൂര ബസുകളും ഗതാഗതക്കുരുക്കില്‍പ്പെടുന്നത് സ്ഥിരമാണ്. ഇതിനു പരിഹാരമായി പൊലീസിന്‍െറ സേവനം പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍. നിലവിലെ സിഗ്നല്‍ സംവിധാനം പുന$ക്രമീകരിച്ച് തെങ്ങണ ജങ്ഷനില്‍ യാത്രാക്ളേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.