ഉഴവൂരിലെ മിക്ക അങ്കണവാടികളും ബലക്ഷയമുള്ള കെട്ടിടത്തില്‍

കുറവിലങ്ങാട്: ഉഴവൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലെ മിക്ക അങ്കണവാടികളും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലും ഇവയില്‍ മിക്കതും കന്നുകാലി തൊഴുത്തിനേക്കാള്‍ കഷ്ടത്തിലും. ഈ അധ്യയനവര്‍ഷത്തില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ പ്രവേശം നേടിയ ഉഴവൂര്‍ ബ്ളോക്കിലെ അങ്കണവാടികളില്‍ 71 എണ്ണത്തിന്‍െറയും പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ്. ബ്ളോക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആകെ 166 അങ്കണവാടികളാണുള്ളത്. കുറവിലങ്ങാട്, കടപ്ളാമറ്റം, ഉഴവൂര്‍ പഞ്ചായത്തുകളിലെ മിക്ക അങ്കണവാടികളും സുരക്ഷിതമല്ല. പരാതികള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ മറ്റേതെങ്കിലും വാടകക്കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ അങ്കണവാടികളും കെട്ടിടം എന്ന ലക്ഷ്യമാണ് ബ്ളോക് പഞ്ചായത്തിന്‍െറയും ഐ.സി.ഡി.എസിന്‍െറയും മുന്നിലുള്ളതെങ്കിലും കടമ്പകള്‍ അനവധിയാണ്. സൗജന്യമായി സ്ഥലം നല്‍കാന്‍ പലരും കെട്ടിടം നിര്‍മാണത്തിനുള്ള ഫണ്ട് ലഭ്യമാകുക എളുപ്പമല്ല. കുട്ടികളുടെ എണ്ണം കുറയുന്നതും വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, എന്നിവരുടെ ജോലിഭാരം വര്‍ധിച്ചതുമാണ് അങ്കണവാടികള്‍ നേരിടുന്ന മറ്റൊരു പ്രശ്നം. അഞ്ചുവര്‍ഷം മുമ്പ് നാലായിരത്തിയഞ്ഞൂറിലേറെ കുരുന്നുകള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്ന അങ്കണവാടികളില്‍ ഇപ്പോള്‍ എണ്ണം പകുതിയോളം കുറഞ്ഞു. വര്‍ക്കര്‍മാരുടെ ജോലിഭാരം വര്‍ധിച്ചതോടെ അങ്കണവാടികളില്‍ എത്തുന്ന കുട്ടികളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.