ഈരാറ്റുപേട്ട: നഗരത്തിലെ ഗാതഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുന്നതിന് നഗരസഭ സ്ഥാപിക്കുന്ന ഡിവൈഡറുകളുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. പൂഞ്ഞാര്‍ റോഡില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രിയ ടൂറിസ്റ്റ് ഹോം വരെയാണ് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത്. ഇതിന്‍െറ ആദ്യഘട്ടമായാണ് അഹമ്മദ് കുരിക്കള്‍ നഗര്‍ വരെയുള്ള ഭാഗത്തെ പണികളാണ് പൂര്‍ത്തിയായത്. ടൗണിന് നടുവിലെ വാഹനങ്ങളുടെ ചുറ്റിക്കറക്കം ഒഴിവാക്കുന്നതിനാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ജങ്ഷനിലെ ബസ് സ്റ്റോപ്പിലും കുരിക്കള്‍ നഗര്‍ ഭാഗത്തുമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഡിവൈഡറുകള്‍ പരിഹാരമാകുമെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. കുരിക്കള്‍ നഗറില്‍ നിര്‍മാണം നടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍െറയും ബസ് ബേയുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് നഗരസഭാധ്യക്ഷന്‍ ടി.എം. റഷീദ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡര്‍ അശാസ്ത്രീയമാണെന്നും അവ പൊളിച്ചുനീക്കണമെന്നും എ.ഐ.ടി.യു.സി ബസ് തൊഴിലാളി യൂനിയന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗത പരിഷ്കാരങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് നിയമാനുസരണമുള്ള ട്രാഫിക് കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് ഒരു നിയമങ്ങളും സാഹചര്യങ്ങളും നോക്കാതെ അപകടഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളും വീപ്പകളും അടിയന്തരമായി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. കാല്‍നടക്കാരുടെ യാത്രാസാഹചര്യം നോക്കാതെയുള്ള ഡിവൈഡര്‍ അപകടത്തിനിടയാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഡിവൈഡര്‍ സ്ഥാപിച്ചതോടെ കച്ചവട സ്ഥാപനങ്ങളിലത്തെുന്ന വാഹനങ്ങള്‍ കാല്‍നടക്കാരുടെ സഞ്ചാരമാര്‍ഗം നോക്കാതെ റോഡ് വക്കില്‍ പാര്‍ക്കുചെയ്യുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.