കോട്ടയം: നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരിലൊരാള്‍ അറസ്റ്റില്‍. കൈപ്പുഴ ഇല്ലിച്ചിറ വീട്ടില്‍ മോളി ഷാജിയാണ് (ഷാജി -38) ഷാഡോ പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് 25 പൊതി കഞ്ചാവും പിടിച്ചെടുത്തു. മീന്‍ പിടിക്കുകയാണെന്ന വ്യാജേന പുഴവക്കത്തിരുന്നാണ് ഇയാള്‍ പതിവായി കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആവശ്യക്കാര്‍ ഇയാളുടെ അടുത്തത്തെി കഞ്ചാവ് വാങ്ങി മടങ്ങുകയായിരുന്നു പതിവ്. ഇയാളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ഷാഡോ പൊലീസ് ഇയാളെ കോട്ടയം കോഴിച്ചന്ത ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം മീന്‍പിടിക്കുന്ന വലയും ഉണ്ടായിരുന്നു. മുമ്പ് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കോട്ടയം ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐമാരായ ബേബി, നിര്‍മല്‍ ബോസ്, വെസ്റ്റ് എസ്.ഐ അഭിലാഷ്, എ.എസ്.ഐ ബിജു, ഷാഡോ പൊലീസുകാരായ ഐ. സജികുമാര്‍, ഷിബുക്കുട്ടന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.