ചങ്ങനാശേരി: ഇത്തിത്താനത്ത് ജലനിധി പദ്ധതിക്കായി മുറിച്ച മരങ്ങള്‍ക്ക് പകരം കാവില്‍ വൃക്ഷത്തൈകള്‍ നട്ടു. ജലനിധി പദ്ധതിയില്‍ അമ്പലക്കോടി ശുദ്ധജലവിതരണ സമിതിയുടെ കിണര്‍ നിര്‍മാണത്തിന്‍െറ ഭാഗമായി മുറിച്ച മരങ്ങള്‍ക്ക് പകരമാണ് ആയിരം തൈ വെച്ചുപിടിപ്പിച്ചത്. പദ്ധതിയോടുചേര്‍ന്ന നൊച്ചിക്കാട്ട് കാവ് രാജരാജേശ്വരി ക്ഷേത്രവളപ്പിലെ ഒരേക്കറോളം സ്ഥലത്തായിരുന്നു നട്ടത്. പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപകനും ക്ഷേത്രം ട്രസ്റ്റിയുമായ ജനാര്‍ദനപണിക്കര്‍ തൈ നട്ട് തുടക്കംകുറിച്ചു. സംസ്ഥാന വനം വകുപ്പിന്‍െറ സഹകരണത്തോടെ പതിനേഴോളം തരത്തിലുള്ള തൈകളാണ് കാവില്‍ എത്തിച്ചത്. നാഷനല്‍ സര്‍വിസ് സ്കീമിലെ നൂറോളം അംഗങ്ങളും പങ്കെടുത്തു. സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.ജെ. വിജയകുമാര്‍, അമ്പലക്കോടി ശുദ്ധജല വിതരണ സമിതി സെക്രട്ടറി ബിജു എസ്. മേനോന്‍, നൊച്ചിക്കാട്ട് കുടുംബ ട്രസ്റ്റ ്അംഗം എന്‍.ആര്‍. രഘു, വളന്‍റിയര്‍ സെക്രട്ടറിമാരായ ബാലഗോപാല്‍, പാര്‍വതി ഒ. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.