കോട്ടയം: മാധ്യമം ‘വിദ്യ’ എക്സലന്‍സ് അവാര്‍ഡ് വിതരണം വെള്ളിയാഴ്ച ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 10ന് ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.എം. റഷീദ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. വിദ്യ വിതരണോദ്ഘാടനം പര്‍വീണ്‍ ഗ്രൂപ് സി.ഇ.ഒ പി.എം. അഫ്സല്‍ നിര്‍വഹിക്കും. മാധ്യമം കോട്ടയം റെസിഡന്‍റ് മാനേജര്‍ എം.എ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. എം.ജി.എം.എച്ച്.എസ്.എസ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എം.എഫ്. അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ പി.വി. രമണി, ജെ.ഐ.എച്ച് ജില്ലാ പ്രസിഡന്‍റ് എ.എം. അലിക്കുട്ടി എന്നിവര്‍ ആശംസനേരും. ഹെഡ്മിസ്ട്രസ് ആര്‍. ഗീത സ്വാഗതവും മാധ്യമം ബ്യൂറോ ചീഫ് സി.എ.എം. കരീം നന്ദിയും പറയും. ഈരാറ്റുപേട്ട പര്‍വീണ്‍ ഗ്രൂപ്പാണ് പരിപാടിയുടെ പ്രായോജകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.