വടവാതൂര്‍ ഡമ്പിങ് യാര്‍ഡ്: മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ട് ഉടന്‍

കോട്ടയം: വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ് പദ്ധതി തയാറാക്കും. കോട്ടയം നഗരസഭയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതിന്‍െറ ഭാഗമായി കഴിഞ്ഞദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ഡമ്പിങ് യാര്‍ഡ് സന്ദര്‍ശിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യം വളമായി മാറിയോയെന്ന് പരിശോധിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ മാലിന്യം നീക്കംചെയ്യാത്തതില്‍ ഹൈകോടതി കോട്ടയം നഗരസഭയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്ന് മാലിന്യം എങ്ങനെ നീക്കം ചെയ്യാം എന്ന കാര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാവും മാലിന്യനീക്കം സംബന്ധിച്ച് തീരുമാനമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന പറഞ്ഞു. 11ന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഇവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. നിലവില്‍ മാലിന്യം സൗജന്യമായി നീക്കംചെയ്യാന്‍ സന്നദ്ധതയറിയിച്ച് രണ്ടുസ്ഥാപനങ്ങള്‍ നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ മാലിന്യം സൗജന്യമായി നീക്കം ചെയ്യുന്നതിന് സന്നദ്ധത അറിയിച്ച് മാലിന്യസംസ്കരണത്തിന്‍െറ കരാര്‍ എടുത്തിരുന്ന രാംകി കമ്പനിയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ഉണ്ണിത്താനും കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന് മാലിന്യം നീക്കം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് തടസ്സമുണ്ടോ എന്നും കോടതി ചോദിച്ചു. കൂടാതെ ശുചിത്വമിഷനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ശുചിത്വമിഷന്‍െറ പദ്ധതിപ്രകാരം 5000 സ്ക്വയര്‍ ഫീറ്റ് സ്ഥലത്തില്‍ ഒരു ഷെഡ് നഗരസഭ നിര്‍മിച്ചുനല്‍കിയാല്‍ മാത്രം മതി. മാലിന്യം സംസ്കരിക്കാനുള്ള നടപടി ശുചിത്വമിഷന്‍ നടപ്പിലാക്കും. എന്നാല്‍, വടവാതൂരില്‍ കൂടുതലും പ്ളാസ്റ്റിക് മാലിന്യമാണ് കണ്ടത്തെിയിരിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ കുടുതല്‍ പഠനം ആവശ്യമാണ്. മാലിന്യം മറ്റ് എവിടെയെങ്കിലും തള്ളിയാല്‍ ആ പ്രദേശത്തുകാര്‍ക്ക് അത് ദുരിതമാകും. ഈ സാഹചര്യത്തിലാണ് ബോര്‍ഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാവും തുടര്‍ നടപടി. മാലിന്യം നീക്കംചെയ്യാന്‍ ആവശ്യമെങ്കില്‍ കൊട്ടേഷന്‍ വിളിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.