കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍കുറവ്. ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ 4726 പേരുടെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈവര്‍ഷം 12,145 കുട്ടികളാണ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ പ്രവേശം തേടിയത്. മുന്‍ വര്‍ഷം 16,871 കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവേശം തേടിയത്തെിയത്. ഇത്തവണ ഒന്നു മുതല്‍ 10വരെ ക്ളാസുകളില്‍ പഠിക്കുന്നത് 1,66,997 കുട്ടികളാണ്. കഴിഞ്ഞവര്‍ഷം ഒന്നുമുതല്‍ പത്തുവരെ 1,68,713 വിദ്യാഥികളാണ്. സ്കൂള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം പ്രധാന ചര്‍ച്ചയായിരിക്കെയാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലാണ് കൂടുതല്‍ കുറവ്. അനൗദ്യോഗിക വിവരമനുസരിച്ച് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവേശം നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.