കോട്ടയം: സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും തടയുന്നതിന് ജില്ലയിലെ സ്കൂളുകളുടെ പരിസരത്ത് എക്സൈസ് വകുപ്പ് നിരീക്ഷണവും റെയ്ഡും ശക്തമാക്കി. ലഹരി വസ്തുക്കളുടെ വില്‍പനയും വ്യാപനവും തടഞ്ഞ് സ്കൂളുകളെ ലഹരിമുക്തമാക്കുന്നതിന് ഊര്‍ജിതപ്രവര്‍ത്തനങ്ങളാണ് എക്സൈസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. ഷാഡോ സംഘങ്ങളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിവിധ സ്കൂളുകളുടെ പരിസരത്ത് നടത്തിയ പരിശോധനയില്‍ സി.ഒ.ടി.പി.എ പ്രകാരം 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 287 പാക്കറ്റ് സിഗരറ്റ്, 109 പാക്കറ്റ് ബീഡി, 1.260 കിലോ പുകയില, 30 പാക്കറ്റ് ഹാന്‍സ് എന്നിവ തൊണ്ടിയായി പിടികൂടി. 10,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ശ്രദ്ധയില്‍പെടുന്നവര്‍ 9147178057, 0481- 2562211, 2583801 നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരം നല്‍കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.