മോനിപ്പള്ളി: എം.സി റോഡ് നവീകരണം നടക്കുന്ന മോനിപ്പള്ളി-കൂത്താട്ടുകുളം റോഡില്‍ യാത്ര ദുഷ്കരം. രണ്ടു മാസമായി തുടരുന്ന എം.സി റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മോനിപ്പള്ളിക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചില കുടുംബങ്ങള്‍ക്ക് വീട്ടില്‍നിന്ന് വഴിയിലേക്ക് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ചീങ്കല്ളേല്‍ മുതല്‍ കൂത്താട്ടുകുളംവരെ യാത്ര ചെയ്യുക എന്നത് സാഹസികമാണെന്ന് യാത്രക്കാര്‍ പറയുന്നു.പലയിടത്തും റോഡിന്‍െറ ഒരു വശം കുഴിച്ചിട്ടിരിക്കുകയാണ്. മോനിപ്പള്ളിയിലെ അപകട വളവായ കൊള്ളിവളവ് വീതികൂട്ടി വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി റോഡിന്‍െറ ഒരു വശം ആഴത്തില്‍ കുഴിച്ചിട്ടിട്ട് ആഴ്ചകളായി. ഇതോടെ ഈ ഭാഗത്തെ മൂന്നു വീടുകളിലേക്കുള്ള വഴിയാണ് അടഞ്ഞത്. അശ്രദ്ധമായി റോഡ് കുഴിച്ചപ്പോള്‍ മീറ്ററുകള്‍ ദൂരത്തില്‍ ബി.എസ്.എന്‍.എല്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബ്ള്‍ മുറിഞ്ഞു. ഇത് ഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലാക്കി. എം.സി റോഡില്‍ പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനുമിടയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നിട്ടുളള സ്ഥലമാണ് കൊള്ളിവളവ്. റോഡ് നവീകരിക്കുമ്പോള്‍ ഇതു നിവര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വളവ് വീതി വര്‍ധിപ്പിച്ച് അപകടസാധ്യത കുറക്കാനാണ് തീരുമാനം. നവീകരണ ഭാഗമായാണ് റോഡിന്‍െറ ഒരു വശം കുഴിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കുഴിച്ച ഇവിടെ അടിയന്തരമായി തുടര്‍ജോലികള്‍ നടത്തണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, കോഴാ മുതല്‍ മോനിപ്പള്ളിവരെ മിക്കവാറും സ്ഥലങ്ങളില്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പട്ടിത്താനം-മൂവാറ്റുപുഴ റീച്ചിലെ നവീകരണ ജോലികള്‍ അടുത്തവര്‍ഷം മാര്‍ച്ചിനകം പൂര്‍ത്തിയാക്കി റോഡ് കെ.എസ്.ടി.പിക്ക് കൈമാറണമെന്നാണ് കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.